‘വലതു കയ്യിൽ ശിവപാർവതിമാർ’, ആദ്യ കർവാ ചൗത്തിന് ഒരുങ്ങി മൗനി

mouni-roy-flaunts-in-shiva-parvathy-mehendi
SHARE

ബോളിവുഡ് നടി മൗനി റോയിയുടെ വിവാഹശേഷമുള്ള ആദ്യ കർവാ ചൗത് ആയിരുന്നു ഇത്. ഭർത്താവിന്റെ ദീർഘായുസ്സിനുവേണ്ടി സ്ത്രീകൾ ഉപവാസമിരിക്കുന്നത് ഉൾപ്പടെയുള്ള ചടങ്ങുകളാണ് ഈ ദിവസത്തിന്റെ പ്രത്യേകത. കർവാ ചൗത്തിനായി ഒരുങ്ങുന്നതിന്റെ ചിത്രം മൗനി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. താരത്തിന്റെ മെഹന്തിയാണ് ശ്രദ്ധ നേടിയത്. 

ഭഗവാൻ ശിവനെ ആലിംഗനം ചെയ്ത് നിൽക്കുന്ന പാർവതി ദേവിയാണ് വലതു കയ്യിലെ മെഹന്തി ഡിസൈൻ. അരിപ്പയിലൂടെ ചന്ദ്രനെ നോക്കി കൗർവ ചൗത്തിന്റെ ഉപവാസം സ്ത്രീകൾ അവസാനിപ്പിക്കുന്ന ചടങ്ങാണ് ഇടതു കയ്യിലെ ഡിസൈന്‍. മൗനിയുടെ മെഹന്തിയെ അഭിനന്ദിച്ച് സഹപ്രവർത്തകരും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. 

ദേവോം കി ദേവ് മഹാദേവ് എന്ന ഹിന്ദി സീരിയിലിലൂടെയാണ് മൗനി പ്രശസ്തയാകുന്നത്. പിന്നീട് അക്ഷയ് കുമാർ ചിത്രം ഗോള്‍ഡിലൂടെ സിനിമയിലും സജീവമായി. 2022 ജനുവരിയിൽ ഗോവയിൽ വച്ചായിരുന്നു മൗനിയുടെ വിവാഹം. ദുബായിൽ വ്യവസായിയായ സൂരജ് നമ്പ്യാരെ ആണ് താരം ജീവിതപങ്കാളിയാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}