ചെറിയമ്മ ഊർമിള ഉണ്ണി സമ്മാനിച്ച മാലയണിഞ്ഞുള്ള ചിത്രം പങ്കുവച്ച് നടി സംയുക്ത വർമ. വലിയ ലോക്കറ്റുള്ള രുദ്രാക്ഷമാലയാണ് ഉർമിള സമ്മാനിച്ചത്. ഹാന്റ് മെയ്ഡ് മാലയാണിതെന്ന് സംയുക്ത ചിത്രത്തിനൊപ്പം കുറിച്ചു
കറുപ്പ് ടോപ് ആണ് സംയുക്തയുടെ വേഷം. സൺ ഗ്ലാസ് വച്ചിട്ടുണ്ട്. മാലയല്ലാതെ മറ്റ് ആഭരണങ്ങൾ ഇല്ല. ‘‘ഈ ഹാന്റ് മെയ്ഡ് മാല സമ്മാനിച്ച താത്താതെയ്ക്ക് നന്ദി’’– ചിത്രം പങ്കുവച്ച് കുറിച്ചു. ഊർമിളയെ ചിത്രത്തിൽ ടാഗ് ചെയ്തിട്ടുണ്ട്. ഊർമിള ഉണ്ണിയെ ‘താത്താതെയ്’ എന്നാണ് വിളിക്കാറുള്ളതെന്ന് മുൻപ് സംയുക്ത പറഞ്ഞിട്ടുണ്ട്.
സംയുക്തയുടെ ആഭരണങ്ങൾ പലപ്പോഴായി ശ്രദ്ധ നേടിയിട്ടുണ്ട്. വലുപ്പമുള്ള ആഭരണങ്ങളോട് പ്രത്യേക ഇഷ്ടമാണെന്നും ഇതും പറഞ്ഞ് ഭർത്താവ് ബിജു മേനോൻ കളിയാക്കാറുണ്ടെന്നും സംയുക്ത മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.