ഫാഷന്‍ ലോകത്തിന്റെ കണ്ണ് ജാൻവിയുടെ ബ്ലൗസിൽ; പ്രത്യേകതകൾ

janhvi-kapoor-blouse-lehenga-goes-trending
Image Credits: Janhvi Kapoor/ Instagram
SHARE

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി ജാന്‍വി കപൂർ. മനീഷ് ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു ജാൻവിയുടെ വേഷം. 

janhvi-kapoor-lehenga-4

തിളക്കമുള്ള പച്ച ലെഹങ്കയാണ് ജാൻവി ധരിച്ചത്. താരത്തിന്റെ ബ്ലൗസിൽ ഫാഷൻ ലോകത്തിന്റെ കണ്ണുടക്കി. മോഡേൺ സ്റ്റൈലിൽ ഒരുക്കിയ ബ്ലൗസ് താരത്തിന് ഹോട്ട് ലുക്ക് നൽകി. കല്ലുകള്‍, മുത്തുകൾ, സീക്വിൻ എംബ്ലിഷ്മെന്റ്സ്, സ്ട്രാപ് സ്ലീവ്സ്, പൻജിങ് നെക്‌ലൈൻ, ക്രിസ് ക്രോസ് ഡിറ്റൈലിങ്, മുന്നിൽനിന്നും പുറകിലേക്ക് നീളുന്ന കട്ടൗട്ട് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ബ്ലൗസിൽ സമന്വയിപ്പിച്ചു. ഹെവി എംബ്ബല്ലിഷിഡ് ലെഹങ്കയും സറി ദുപ്പട്ടയും പെയർ ചെയ്തു. 

janhvi-kapoor-lehenga-2

ആക്സസറീസിൽ മിനിമൽ സ്റ്റൈൽ ആണ് ജാൻവി പിന്തുടർന്നത്. ഒരു മരതക മോതിരവും കമ്മലുമായിരുന്നു ഇത്. ഈ ലുക്കിലുള്ള ഏതാനും ചിത്രങ്ങൾ ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

janhvi-kapoor-lehenga-3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS