മൊറോക്കോയിൽ ‘പൂക്കാലം’ തീർത്ത് രൺവീർ സിങ്

 ranveer-singh-fashion-game-in-morocco
SHARE

ഫാഷന്‍ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. ഫാഷന്‍ പരീക്ഷണങ്ങളിലൂടെ താരം നിരവധി വേദികളിൽ തിളങ്ങിയിട്ടുണ്ട്. അടുത്തിടെ മൊറോക്കോയില്‍ നടന്ന മാരാക്കേച്ച് രാജ്യാന്തര ചലച്ചിത്രമേളയില്‍ രണ്‍വീറും പങ്കെടുത്തിരുന്നു. ‘എറ്റോയില്‍ ഡി ഓര്‍’ പുരസ്‌കാരം സ്വീകരിക്കാനാണ് അദ്ദേഹം എത്തിയത്. ആ മൊറോക്കൻ യാത്രയില്‍ മികച്ച ഫാഷന്‍ പരീക്ഷണങ്ങളും രണ്‍വീർ ഒപ്പം കൂട്ടി.

ranveer-singh-fashion-game-in-morocco-2

പ്രശസ്ത ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഒരുക്കിയ സ്‌റ്റൈലിഷ് വസ്ത്രങ്ങളാണ് രണ്‍വീര്‍ ധരിച്ചത്. ഫ്ളോറൽ പാറ്റേണുകളാൽ സമ്പന്നമായ റൗണ്ട് നെക്ക് റെഡ് ഷെര്‍വാണിയാണ് ആദ്യ ദിനം ധരിച്ചത്. അനുയോജ്യമായ വര്‍ക്കുകളുള്ള ഷൂസും ഡയമണ്ട് കമ്മലുകളും പെയർ ചെയ്തു. 

ചലച്ചിത്ര മേളയിലെ മറ്റൊരു ദിവസം താരം പ്രത്യക്ഷപ്പെട്ടത് ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടും കറുത്ത ഹൈ-റൈസ് പാന്റസും ധരിച്ചാണ്. സീക്വിന്‍ഡ് സ്ലിംഗ് ബാഗും മാച്ചിങ് പാദരക്ഷകളും താരത്തിന്റെ ഫാഷന്‍ വൈദഗ്ധ്യം വിളിച്ചു പറഞ്ഞു.

ranveer-singh-fashion-game-in-morocco-3

ഇളം നിറത്തിലുള്ള ഫ്ളെയേര്‍ഡ് പാന്റും ബ്രൈറ്റ്-പിങ്ക് പ്രിന്റഡ് ഷര്‍ട്ടും രണ്‍വീര്‍ ധരിച്ചിരുന്നു. ഇവയ്‌ക്കൊപ്പം എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത പാദരക്ഷകള്‍, വലിയ സ്റ്റൈലിഷ് ഗ്ലാസ്, ഡയമണ്ട് സ്റ്റഡുകള്‍, നീളമുള്ള ഗോള്‍ഡന്‍ ചെയിനും പെയര്‍ ചെയ്തതോടെ താരം ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ കവര്‍ന്നു.

അവസാനം താരം എത്തിയതും രാജകീയ പ്രൗഢിയിലായിരുന്നു. ജ്യോമെട്രിക് പാറ്റേണിലുള്ള ബ്രൗണ്‍-ബ്ലാക്ക് ബന്ദ്ഗാലയിലുള്ള ലുക്കും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA