ചുവപ്പ് ലെഹങ്കയിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന. സമൂഹമാധ്യമത്തിലൂടെയാണ് താരം പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചത്. ഡിസൈനർ ഹൗസ് മിശ്രു ഒരുക്കിയ ലെഹങ്കയാണിത്.
ചുവപ്പ് സറിയും സീക്വിൻ ഡീറ്റൈൽസും ലെഹങ്കയെ മനോഹരമാക്കുന്നു. ഫ്ലോവി സ്റ്റൈലിലാണ് സ്കർട്ട്. സാറ്റിൻ ദുപ്പട്ടയാണ് പെയർ ചെയ്തത്.
സിൽവർ വളകളും മുത്തിന്റെ കമ്മലുകളും ആക്സസറൈസ് ചെയ്തു. ഫാഷൻ സ്റ്റൈലിസ്റ്റ് ലക്ഷ്മി ലെഹര്‍ ആണ് താരത്തെ സ്റ്റൈൽ ചെയ്തത്.