കമന്റുകൾ ശ്രദ്ധിക്കാറില്ല; അതൊന്നും എന്നെ ബാധിക്കുന്നില്ല: മീനാക്ഷി രവീന്ദ്രൻ

meenakshi-raveendran-on-fashion-policing
SHARE

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വരുന്ന കമന്റുകൾ ശ്രദ്ധിക്കാറില്ലെന്ന് മീനാക്ഷി രവീന്ദ്രൻ. വല്ലപ്പോഴുമാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. താൻ ധരിക്കുന്ന വസ്ത്രം ഇഷ്ടമുള്ളവരും ഇല്ലത്തവരും ഉണ്ടാകുമെന്നും അതിനു ലഭിക്കുന്ന മോശം കമന്റുകൾ കാര്യമാക്കാറില്ലെന്നും ഉടൻ പണത്തിന്റെ അവതാരകയായ മീനാക്ഷി പറഞ്ഞു.

‘‘അതൊന്നും എന്റെ വിഷമയമല്ല. ഞാന്‍ ഇപ്പോൾ ഇട്ടിരിക്കുന്ന ഡ്രസ്സ് ഇഷ്ടപ്പെടുന്നവരുണ്ടാകാം. ഇഷ്ടപ്പെടാത്തവരുണ്ടാകാം. എനിക്ക് ഇഷ്ടമാണ്. മറ്റൊന്നും എന്നെ ബാധിക്കുന്നില്ല. ഞാനാണല്ലോ ധരിക്കുന്നത്. എന്റെ ശരീരവുമായി ഞാൻ വളരെ കംഫർട്ടബിൾ ആണ്. എനിക്ക് കംഫർട്ട് അല്ലാത്ത ഡ്രസ്സുകളും ഉണ്ട്. ചില സമയത്ത് സാരിയിൽ കംഫർട്ടബിളാണ്. ചിലപ്പോൾ കുർത്തയിലും മറ്റു ചിലപ്പോൾ ഷോർട്സിലും കംഫർട്ടബിളാണ്’’– മീനാക്ഷി പറഞ്ഞു. 

‍ഡെയ്ൻ ഡേവിസും മീനാക്ഷിയുമാണ് ഉടൻ പണം ചാപ്റ്റർ 4ന്റെ അവതാരകർ. മികച്ച അഭിപ്രായങ്ങൾ നേടി ഷോ നൂറ് എപ്പിഡോസുകൾ പിന്നിടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS