ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് ഹോട്ട് ലുക്കിൽ ഭൂമി പട്നേക്കർ

actress-bhumi-pednekar-look-hot-in-saree
SHARE

ഫാഷന്‍ പ്രേമികള്‍ക്ക് ബോളിവുഡ് താരങ്ങളോട് ഇഷ്ടം അൽപം കൂടുതലാണ്. ഔട്ട്ഫിറ്റിലും ആക്സസറികളിലും മേക്കപ്പിലും നടത്തുന്ന പരീക്ഷണങ്ങളാണ് ഇതിനു കാരണം. ഇത്തവണ ഭൂമി പട്നേക്കറാണ് ഫാഷൻ ലോകത്തിന്റെ അഭിനന്ദനം നേടിയ ബോളിവുഡ് സുന്ദരി. സാരിയിൽ അൾട്രാ ഹോട്ട് ലുക്കിലാണ് താരം തിളങ്ങിയത്. 

പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് മോഡേൺ ട്വിസ്റ്റ് നല്‍കി ശ്രദ്ധ നേടുന്നതാണ് ഭൂമിയുടെ രീതി. സാരിയും ഡിസൈനര്‍ ലെഹങ്കളും ധരിക്കാൻ താരത്തിന് ഇഷ്ടമാണ്. അടുത്തിടെ തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിനായി ഒരുങ്ങിയ ചിത്രങ്ങളാണ് ഭൂമി പങ്കെടുത്തിരുന്നു. ടൈ-ഡൈ പ്രിന്റഡ് സ്റ്റേറ്റ്മെന്റ് സാരിയും ബ്രാലെറ്റ് പ്രിന്റഡ് ബ്ലൗസും ഓക്സിഡൈസ്ഡ് ആഭരണങ്ങളുമായിരുന്നു താരത്തെ സുന്ദരിയാക്കിയത്.

actress-bhumi-pedneker-look-hot-in-saree-2

കടുക്, കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളില്‍ കലംകാരി എംബ്രോയ്ഡറിയില്‍ ആണ് ഭൂമിയുടെ സ്ലീവ്‌ലെസ് ബ്രാലെറ്റ് ബ്ലൗസ് ഒരുക്കിയിട്ടുള്ളത്. കോണ്‍ട്രാസ്റ്റിംഗ് ബ്ലൂ ഷെയ്ഡിലുള്ള സാരിയാണ് ധരിച്ചത്. ക്യൂബിക്കിന് വേണ്ടി മനീഷ മെല്‍വാനിയാണ് നടിയുടെ ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. നീലയും വെള്ളയും ഉള്ള ടൈ-ഡൈ പാറ്റേണ്‍, സില്‍വര്‍ എംബ്രോയ്ഡറി എന്നിവ സാരിയെ ആകർഷമാക്കി. മുന്‍ഭാഗത്തെ പ്ലീറ്റുകള്‍ കാണത്തക്ക രീതിയിലുള്ള മാച്ചിംഗ് പാന്റുകളും പെയര്‍ ചെയ്തു.

രത്‌നവും മുത്തും കൊണ്ട് അലങ്കരിച്ച ചോക്കര്‍ നെക്ലേസ്, ഇതിന് ചേരുന്ന കമ്മലുകള്‍, ചങ്കി ബ്രേസ്‌ലറ്റും വളകളും സ്റ്റൈലിഷ് മോതിരങ്ങളും ഭൂമി അണിഞ്ഞു. തിളങ്ങുന്ന ബെറി-ടോണ്‍ഡ് ലിപ് ഷേഡ്, സ്ലീക്ക് ബ്ലാക്ക് ഐലൈനര്‍, കോള്‍-ലൈന്‍ ചെയ്ത കണ്ണുകള്‍, ഇരുണ്ട പുരികങ്ങള്‍, തിളങ്ങുന്ന ഐ ഷാഡോ, ഹൈലൈറ്റര്‍ തുടങ്ങിയവയുടെ ഉപയോഗം ഭൂമിയെ സുന്ദരിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS