വസ്ത്ര വൈവിധ്യവുമായി സരിത ജയസൂര്യ കോട്ടയത്ത്

saritha-jayasurya-designer-studio-exhibition-at-kottayam
SHARE

ഡിസൈനർ സരിത ജയസൂര്യ ഒരുക്കുന്ന വസ്ത്ര മേള കോട്ടയം വിൻഡ്സർ കാസലിൽ ഡിസംബർ 3, 4 തീയതികളിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ബൃഹത്തായ വസ്ത്രശേഖരമാണ് ഒരിക്കിയിട്ടുള്ളത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

സാരി, സൽവാർ, കുർത്തകൾ, പലാസോ സെറ്റുകൾ, ബ്ലൗസ്, കഫ്താൻ തുടങ്ങി വസ്ത്രങ്ങളുടെ നീണ്ട നിര മേളയിലുണ്ട്. ഓർഗൻസ, സിൽക്, കോട്ടൻ, ലിനൻ എന്നിങ്ങനെ വിവിധ മെറ്റീരിയലുകളിൽ ഇവ ലഭ്യമാണ്. കോട്ടയത്തെ മേളയിൽ ആദ്യമായാണ് പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 

saritha-jayasury-2

നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സരിത ഡിസൈനർ സ്റ്റുഡിയോ കോട്ടയത്ത് മേള സംഘടിപ്പിക്കുന്നത്. ‘‘ഈ വർഷം ഓണത്തിന് കണ്ണൂരിലും വിഷുവിന് തൃശൂരിലും മേള നടത്തിയിരുന്നു. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷമുള്ള ഷോകൾ ആയതിനാൽ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കോട്ടയത്തും സമാന അനുഭവമാണ് പ്രതീക്ഷിക്കുന്നത്’’– സരിത പറഞ്ഞു.

അനുയോജ്യമായ മെറ്റീരിയലും ഡിസൈനും തിരഞ്ഞെടുക്കാൻ സരിത ഡിസൈനിങ് സ്റ്റുഡിയോയിലെ പത്തോളം വിദഗ്ധരായ ജീവനക്കാരുടെ സേവനം ലഭ്യമാണ്. സരിതയുടെ ഭർത്താവും നടനുമായ ജയസൂര്യയും മേളയുടെ ഭാഗമാകും. 

English Summary : Saritha Jayasurya Christmas Special Collection at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS