തമന്നയെപ്പോലെ ഒരുങ്ങാം; വിവാഹത്തിന് തിളങ്ങാം

tamannaha-bhatia-in-bridal-lehenga
SHARE

ഏതുതരം ലെഹങ്ക എങ്ങനെ ധരിക്കാമെന്നു സംശയമുള്ളവർ തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ കണ്ണോടിച്ചാൽ മതി. അതിമനോഹരമായ ലെഹങ്കകൾ അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങൾ കാണാം. അടുത്തിടെ ഒരു ടര്‍ക്കോയിസ് ഗ്രീൻ ലെഹങ്കയിൽ വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയത്.

സെലിബ്രിറ്റി ഡിസൈനർമാരായ ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ലെഹങ്ക. വിവാഹത്തിനും അനുബന്ധ ചടങ്ങുകൾക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഡിസൈൻ. ഗോള്‍ഡിലും ടര്‍ക്കോയ്സ് ഗ്രീന്‍ നിറത്തിലുമാണ് ബ്ലൗസ്. വിശാലമായ പ്ലന്‍ജിങ് യു നെക്ക്ലൈന്‍, മിഡ്റിഫില്‍ കട്ട്-ഔട്ടുകള്‍, ബോര്‍ഡറുകളില്‍ ബീഡ് ടസലുകള്‍, മുട്ടിനൊപ്പമുള്ള കൈകള്‍, വർണാഭമായ സീക്വന്‍സ് അലങ്കാരങ്ങള്‍, ക്രോപ് ചെയ്ത മിഡ്റിഫ്-ബേറിംഗ് എന്നിവയാണ് ബ്ലൗസിനെ ആകർഷകമാക്കുന്നത്.

കടും നീല നിറത്തിലുള്ള വിശാലമായ ബോര്‍ഡറുകളും ഗോള്‍ഡന്‍ കളറിലുള്ള എംബ്രോയ്ഡറി വര്‍ക്കുകളും ലെഹങ്കയെ മനോഹരമാക്കുന്നു. കല്ലുകള്‍ പതിപ്പിച്ച വളകള്‍, മോതിരങ്ങള്‍, കുന്ദന്‍ സ്വര്‍ണ്ണ ചോക്കര്‍ നെക്‌ലേസ് എന്നിവ പെയര്‍ ചെയ്തു. സ്‌മോക്കി ഐ ഷാഡോ, മസ്‌കാര, കട്ടിയുള്ള പുരികങ്ങള്‍, ചുവന്ന കവിളുകള്‍ തുടങ്ങിയവ തമന്നയുടെ അഴക് വര്‍ധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS