റാംപിൽ ജാൻവി ഷോ; നിയോൺ ഓറഞ്ചിൽ തിളങ്ങി

janhvi-kapoor-shines-in-amith-agarwal
SHARE

ഫിറ്റ്‌നസിന്റെയും ഫാഷന്റെയും കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. മോഡേണ്‍, ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിൽ ഒരുപോലെ ചേരുന്ന സുന്ദരി. ഇപ്പോഴിതാ ഒരു ഫാഷന്‍ ഷോയിലെ താരത്തിന്റെ ഔട്ട്ഫിറ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. അമിത് അഗര്‍വാള്‍ ഹൈദരാബാദിൽ സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂറിന്റെ റാംപിലാണ് ജാൻവി എത്തിയത്. ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

തിളങ്ങുന്ന നിയോണ്‍ ഓറഞ്ച് ലെഹങ്കയായിരുന്നു വേഷം. അരക്കെട്ടില്‍ നിന്ന ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലായിരുന്നു സ്കർട്ടിന്റെ ഡിസൈൻ. ഷോള്‍ഡറില്‍ നിന്ന് മുന്നിലേക്ക് ദുപ്പട്ട സ്റ്റൈൽ ചെയ്തു. കീഹോളോടു കൂടിയുള്ള സ്ട്രാപ്പ്ലെസ് ബസ്റ്റിയറായിരുന്നു ലെഹങ്കയ്‌ക്കൊപ്പം പെയര്‍ ചെയ്തത്. 

janhvi-kapoor-2

നെറ്റിയില്‍ അല്‍പം മുടി രണ്ട് ഭാഗത്തേക്കും ചീകിവച്ചശേഷം ബാക്കിയുള്ളവ പോണിടെയില്‍ കെട്ടി. തിളങ്ങുന്ന ചുണ്ടുകളും ലൈറ്റ് ഓറഞ്ച് ഐഷാഡോയും കട്ടിയിലെഴുതിയ പുരികങ്ങളും ജാന്‍വിയെ അതിസുന്ദരിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS