തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ഫാഷൻ ചോയ്സുകൾ പലപ്പോഴും അഭിനന്ദനങ്ങൾ നേടാറുണ്ട്. പുതിയ സിനിമയുടെ പ്രചാരണത്തിനായി ഹൈദരബാദിലെത്തിയപ്പോഴും തമന്നയുടെ വസ്ത്രധാരണം ശ്രദ്ധ നേടി. നീല ഷോർട് ഡ്രസ്സിലാണ് തമന്ന ആരാധക ഹൃദയം കീഴടക്കിയത്.

മൂൺറേ ഡിസൈനർ ഹൗസാണ് ഈ ഷോർട് ഡ്രസ്സ് ഒരുക്കിയത്. വെള്ള നെറ്റ് ടോപ്പിനു മുകളിലായാണു നീല ഷോർട്ട് ഡ്രസ് ധരിച്ചത്. ലേപ്പൽ കോളറും വെയിസ്റ്റ് ബെൽറ്റും അരയ്ക്കു താഴെയുള്ള പ്ലീറ്റുമാണ് ഡ്രസ്സിനെ ആകര്‍ഷകമാക്കുന്നത്.
മിനിമൽ മേക്കപ്പും ആക്സസറീസുമാണ് താരം പിന്തുടർന്നത്. ഓപ്പൺ വേവി കേൾസ് ഹെയർസ്റ്റൈൽ തമന്നയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകി.