ലെഹങ്കയിൽ അഴകോടെ ജാൻവി; ക്യൂട്ട് എന്ന് ആരാധകർ: ചിത്രങ്ങൾ

HIGHLIGHTS
  • സാരിയും ലെഹങ്കയുമാണ് ജാൻവി കപൂറിന്റെ പ്രിയപ്പെട്ട മോഡേൺ ഔട്ട്ഫിറ്റുകൾ
  • വലിയ ജുംകയും മാംഗ് ടിക്കയും ആക്സസറൈസ് ചെയ്താണ് താരം ഒരുങ്ങിയത്
janhvi-kapoor-in-manish-malhotra-lehenga-looks-stunning
Image Credits: Instagram/janhvikapoor
SHARE

ബോളിവുഡിന്റെ യുവസുന്ദരി ജാൻവി കപൂറിന്റെ ഫാഷൻ ചോയ്സുകൾ വളരെ പ്രസിദ്ധമാണ്. താരത്തിന്റെ പാർട്ടി വെയറും എയർപോർട്ട് ലുക്കും ജിം വെയറുമെല്ലാം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. മോഡേൺ, ട്രെഡീഷനൽ ഔട്ട്ഫിറ്റുകളിൽ ഒരുപോലെ തിളങ്ങുന്നതാണ് ജാൻവിയുടെ രീതി. സാരിയും ലെഹങ്കയുമാണ് താരത്തിന്റെ പ്രിയപ്പെട്ട മോഡേൺേ ഔട്ട്ഫിറ്റുകൾ. 

janhvi-kapoor-in-manish-malhotra-lehenga
Image Credits: Instagram/janhvikapoor/

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിലുള്ള ജാൻവിയുടെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൊങ്കൽ ആശംസിച്ചാണ് താരം ഈ ചിത്രങ്ങൽ പങ്കുവച്ചത്. 

ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയാണിത്. ക്രോപ് സ്ലീവ്‌ലസ് ടോപ് ലുക്കിനെ ആകർഷകമാക്കുന്നു. എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ ഷീർ ദുപ്പട്ട ജാൻവിക്ക് പ്രൗഡിയേകി. വലിയ ജുംകയും മാംഗ് ടിക്കയും ആക്സസറൈസ് ചെയ്താണ് താരം ഒരുങ്ങിയത്. മേക്കപ് ആർട്ടിസ്റ്റ് സാവ്‌ലീൻ കൗർ നാച്ചുറൽ സ്റ്റൈലിലാണ് ജാൻവിയെ ഒരുക്കിയത്. 

ജാൻവിയുടെ ലുക്കിനെ അഭിനന്ദിച്ചും പൊങ്കൽ ആശംസിച്ചും ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. താരം ക്യൂട്ട് ആയിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.

Content Summary: Actress Janhvi Kapoor in Manish Malhotra's Designer Lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS