അനന്തിന്റെ വിവാഹനിശ്ചയം, ശ്രദ്ധാകേന്ദ്രമായി നിത അംബാനി; തിളങ്ങിയത് സാരിയിൽ

HIGHLIGHTS
  • ഇളയമകൻ അനന്തിന്റെ വിവാഹനിശ്ചയത്തിനും നിത അംബാനിയുടെ പ്രൗഢിയിൽ ആരാധകരുടെ കണ്ണുടക്കി
  • ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്‌ല ഒരുക്കിയ സാരി ധരിച്ചാണ് നിത ചടങ്ങിൽ പങ്കെടുത്തത്
nita-ambani-shines-in-saree-anant-ambani-engageme
Nita Ambani Image Credits: Instagram/mickeycontractor
SHARE

അംബാനി കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം ശ്രദ്ധാ കേന്ദ്രമാവുക നിത അംബാനിയാണ്. അതിമനോഹരമായി ഒരുങ്ങി ആളുകളുടെ മനസ്സ് കവരാൻ മുകേഷ് അംബാനിയുടെ പ്രിയതമയ്ക്ക് അറിയാം. ഇളയമകൻ അനന്തിന്റെ വിവാഹനിശ്ചയത്തിനും നിത അംബാനിയുടെ പ്രൗഢിയിൽ ആരാധകരുടെ കണ്ണുടക്കി. 

വ്യാഴാഴ്ച വൈകിട്ട് അംബാനിയുടെ വസതിയായ ആന്റീലയിൽ നടന്ന ചടങ്ങിൽ ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്‌ല ഒരുക്കിയ സാരി ധരിച്ചാണ് നിത പങ്കെടുത്തത്. ചുവപ്പ് ബോർഡറുള്ള ഐവറി സാരിയാണിത്. ചുവപ്പ് ബ്ലൗസ് പെയർ ചെയ്തു. എംബ്രോയഡ്റിയും എംബ്ബല്ലിഷ്മെന്റുകളും സാരിക്ക് റോയൽ ലുക്ക് നൽകുന്നു. 

anant-ambani-radhika-mechant-engagement02

ഗുജറാത്തി ഹിന്ദു പാരമ്പര്യമനുസരിച്ചുള്ള ചടങ്ങിൽ ഗുജറാത്തി സ്റ്റൈലിലാണ് സാരി ഉടുത്തത്. വജ്രക്കല്ലുകൾ പതിപ്പിച്ച ഹെവി ആഭരണങ്ങൾ പെയർ ചെയ്തു. മേക്കപ് ആർട്ടിസ്റ്റ് മിക്കി കോൺട്രാക്ടർ ആണ് നിതയെ ഒരുക്കിയത്. നാച്ചുറൽ സ്കിൻ ടോൺ നിലനിർത്തി ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് മേക്കപ്പിൽ പിന്തുടർന്നത്. കാജൽ, ഐലൈനർ, മസ്കാര എന്നിവ മിതത്വം പാലിച്ച് ഉപോയഗിച്ചിരിക്കുന്നു. പതിവു പോലെ ബൺ ഹെയർ സ്റ്റൈലിലാണ് നിത. എല്ലാം ചേർന്നതോടെ വിവാഹനിശ്ചവേദിയുടെ കേന്ദ്ര ബിന്ദുവായി നിത മാറി. 

ഗോൾഡൻ ലെഹങ്കയായിരുന്നു രാധികയുടെ വേഷം. റോയൽ ബ്ലൂ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് അനന്ത് ധരിച്ചത്. നിശ്ചയത്തിനു മുന്നോടിയായി വേദിയിൽ ഗണേശ പൂജ നടത്തി. തുടർന്ന് പത്രിക വായിക്കുകയും മോതിരങ്ങൾ അണിയിക്കുകയും ചെയ്തു. അംബാനി കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം. 

Content Summary: Nita Ambani Shines in Saree in Anant Ambani-Radhika Merchant Engagement Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS