ട്രഡീഷനൽ ഗ്ലാമർ, ഹൃദയം കവർന്ന് ജാൻവി കപൂർ

HIGHLIGHTS
  • കേരളത്തനിമ നിറയുന്ന കസവുസാരി അൾട്രാ ഗ്ലാമറസായി ധരിച്ചുള്ള ചിത്രങ്ങളാണ് ജാൻവി പങ്കുവച്ചത്
jhanvi-kapoor-looks-adorable-in-traditional-glamour-outfit
Image Credits: Instagram/janhvikapoor
SHARE

പരീക്ഷണങ്ങൾ കൊണ്ട് ഫാഷൻ ലോകത്തിന്റെ ഹൃദയം കവരുകയാണ് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ആരാധകരും ഫാഷനിസ്റ്റകളും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ജാൻവി നൽകുന്നത്. താരത്തിന്റെ ട്രഡീഷണൽ ഗ്ലാമർ ലുക്കാണ് ഇപ്പോൾ തരംഗം. 

കേരളത്തനിമ നിറയുന്ന കസവുസാരി അൾട്രാ ഗ്ലാമറസായി ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വെള്ളത്തിൽ ഇറങ്ങിയാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. കസവു ബോർഡറുള്ള ബ്ലൗസ് പെയർ ചെയ്തിരിക്കുന്നു. വി ഷെയ്പ്പിലാണ് ബ്ലൗസിന്റെ നെക്‌ലൈൻ. ഒരു മുത്തുമാലയും കമ്മലുമാണ് ആക്സസറി. മേക്കപ്പിലും ട്രെഡീഷനൽ സ്റ്റൈലാണ് പിന്തുടർന്നത്.

ജാൻവിയുടെ ലുക്കിനെ അഭിനന്ദിച്ച് സഹപ്രവർത്തകരും ആരാധകരും കമന്റു ചെയ്തിട്ടുണ്ട്. ജാൻവിയുടെ അമ്മയും അന്തരിച്ച നടിയുമായ ശ്രീദേവിയുടെ ഓർമകളും ചിലർ ചിത്രങ്ങൾക്കു താഴെ പങ്കുവച്ചു. മലയാള ചിത്രം ഹെലന്റെ റീമേക്കായ മിലിയാണ് ജാൻവിയുടേതായി അവസാനം തീയറ്ററുകളിലെത്തിയ സിനിമ. ബവാൽ, മിസ്റ്റർ ആൻഡ് മിസിസ് മാഹി എന്നിവയാണ് വരാനിരിക്കുന്ന സിനിമകൾ.

Content Summary: Jhanvi Kapoor Looks Adorable in Traditional Glamour Outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS