ബോളിവുഡ് നടിയും നർത്തകിയുമായ മൊറോക്കൻ സുന്ദരി നോറ ഫത്തേഹിയുമായി ഫാഷൻ ഗെയിമിൽ മത്സരിക്കുക അത്ര എളുപ്പമല്ല. പരമ്പരാഗത ഈജിപ്ഷ്യൻ, ഇന്ത്യൻ വസ്ത്രങ്ങൾ ഉൾപ്പെടെ ധരിച്ച് നോറ ഫോട്ടോഷൂട്ടുകളിലും പൊതുവേദികളിലും തിളങ്ങിയിട്ടുണ്ട്. വീണ്ടും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരസുന്ദരി. കറുപ്പ്, ഗോൾഡൻ കോസ്റ്റ്യൂമിലാണ് ഇത്തവണ നോറ എത്തിയത്.
ഹെഡ് ഗിയർ, ഷോൾഡർ ഡീറ്റൈലിങ്, ട്രൈബൽ സ്റ്റൈൽ വളകൾ, മെറ്റാലിക് ഗോൾഡൻ ബൂട്ട്സ് എന്നിവ ചേർന്ന് ദേവതകളെ ഓർമിപ്പിക്കുന്നതായിരുന്നു നോറയുടെ ലുക്ക്. ഒരു രാഞ്ജിയെപ്പോലെ താരം ചിത്രങ്ങൾക്ക് പോസ് ചെയ്തു. ഹൗസ് ഓഫ് ബാറാവിയയിൽ നിന്നുള്ള വസ്ത്രമാണിത്. ഗുൽനോറ മുകേദിനോവയാണ് ഡിസൈനർ.
ഗോൾഡൻ നിറം നൽകി അഴിച്ചിട്ട് മുടിയിഴകൾ ലുക്കിന് പുതുമ നൽകി. ക്ലാസിക്, ഡ്രമാറ്റിക് മിക്സ് പാറ്റേണിലായിരുന്നു മേക്കപ്. ഇത് ലുക്കിന് തിളക്കവും പ്രൗഢിയും നൽകി.
ബോളിവുഡിൽ നൃത്തരംഗങ്ങളിലൂടെയാണ് നോറ പ്രശസ്തയായത്. താരത്തിന്റെ ഫാഷൻ സെൻസും നിരവധി ആരാധകരെ നേടിക്കൊടുത്തു. ഇൻസ്റ്റഗ്രാമിൽ 44 മില്യൻ ഫോളോവേഴ്സ് ഉണ്ട്.
Content Summary: Nora fatehi in golden embellished costume