സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷന് പലരും കാത്തിരിക്കാൻ കാരണം താരസുന്ദരി ആലിയ ഭട്ട് ആണ്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ കൂടുതലൊന്നും അറിയാൻ സാധിക്കാത്തതിന്റെ വിഷമം ആരാധകർക്കുണ്ട്. ബോളിവുഡിലെ ആഘോഷങ്ങളിലും അവാർഡ് നിശകളിലും താരം വീണ്ടും സജീവമായി വരുന്നതേയുള്ളൂ. എന്തായാലും താരത്തിന്റെ ഔട്ട്ഫിറ്റും ചിത്രങ്ങളും കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശരാകേണ്ടി വന്നില്ല. ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ രാജകീയമായി തന്നെ ആലിയ വിവാഹസത്കാരത്തിന് എത്തി.
സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ഗ്ലാസ് ബീഡ്സ്, സീക്വിൻസ് എന്നിവ മനോഹരമായി ചേർത്തു വച്ച പിങ്ക് സാരിയിൽ ആലിയ അതിസുന്ദരിയായി. മിറർ വർക്കും ത്രെഡ് എംബ്രോയ്ഡറിയും നിറഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

ആമി പട്ടേലാണ് സ്റ്റൈലിങ്. ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു ആക്സസറീസ്. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി.
മുംബൈയിൽ നടന്ന സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹസത്കാരത്തിന് ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. രാജസ്ഥാനിലെ ജയ്സാൽമറിൽ വച്ച് ഫെബ്രുവരി 7ന് ആയിരുന്നു ഇരുവരുടെയും വിവാഹം.
Content Summary: Alia Bhatt impressive look in saree