സാരിയിൽ അഴകോടെ പ്രിയ വാര്യർ; ചിത്രങ്ങൾ

priya-varrier-stunning-look-in-saree
Image Credits: Instagram/priya.p.varrier
SHARE

നീല നിറത്തിലുള്ള പട്ടുസാരി, പരമ്പരാഗതമായ ആഭരണങ്ങൾ, പഴയ തറവാട് പരിസരം...പ്രിയ വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവരുകയാണ്. തമിഴ് പെണ്ണായുള്ള താരത്തിന്റെ പകർന്നാട്ടം അതി മനോഹരമാണ്. ട്രഡീഷണൽ ലുക്കിൽ ഹെവി ആഭരണങ്ങളാണ് പ്രിയ അണിഞ്ഞിരിക്കുന്നത്. 

വീതി കൂടിയ മാലകളും വളകൾക്കുമൊപ്പം വലിയ മോതിരവും സ്റ്റൈൽ ചെയ്തിട്ടുണ്ട്. വലിയ കറുത്ത നിറത്തിലുള്ള പൊട്ട് പ്രിയയെ അതിമനോഹരിയാക്കി. 

ഉണ്ണി പി.എസാണ് മേക്കപ്പ്. ആലപ്പുഴയിലെ ഒരു റിസോർട്ടിൽ വച്ചാണ് ഫോട്ടോഷൂട്ട് നടന്നത്. പ്രിയ അതി സുന്ദരിയാണെന്നും ചന്ദ്രമുഖി പാർട്ട് 2 എന്നെല്ലാമാണ് ആരാധകർ പറയുന്നത്. 

Content Summary: Priya Varrier stunning look in saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS