'ശരീരം പ്രദർശിപ്പിക്കാൻ വസ്ത്രം ധരിച്ചതു പോലെ'; ഭൂമി പട്നേക്കറിന് വിമർശനം

bhumi-pednekar-hot-look-in-choli
Image Credits: Instagram/bhumipednekar
SHARE

ബോളിവുഡിലെ യുവസുന്ദരിമാരോടാണ് കുറച്ചു നാളുകളായി നടി ഭൂമി പട്നേക്കറിന്റെ മത്സരം. താരസുന്ദരിയുടെ ഫാഷൻ പരീക്ഷണങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയാണ് ഓരോ ദിവസം പിന്നിടുമ്പോഴും. സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷനിലും ഭൂമി തിളങ്ങി. അൾട്രാ ഗ്ലാമറസ് ലുക്കിൽ വിവാഹത്തിനെത്തിയാണ് ഭൂമി ആരാധകരെയും ഫാഷൻ ലോകത്തെയും വിസ്മയിപ്പിച്ചത്.

സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ലെഹങ്ക ചോളിയായിരുന്നു ഭൂമിയുടെ വേഷം. ഗോൾഡൻ ടാസലുകൾ, എംബ്രോയ്ഡറി, എംബ്ബല്ലിഷ്മെന്റുകൾ എന്നിവ ഡ്രസ്സിന് തിളക്കമേകി. സ്വീറ്റ്ഹാർഡ് നെക്‌ലൈനോടു കൂടിയ ബ്ലൗസാണ് ഹോട്ട് ലുക്ക് നൽകുന്നത്. സാരി പോലെ തോന്നിക്കുന്നതാണ് സ്കർട്ട്. ദുപ്പട്ട ഒരു ഷോൾഡറിലൂടെ പെയർ ചെയ്തു. മോഹിത് റായി, സുബി കുമാർ എന്നിവരാണ് സ്റ്റൈലിങ്. മൾട്ടി ലെയർ പേൾ ചോക്കർ, സ്റ്റേറ്റ്മെന്റ് റിങ്ങ്സ്, ഗോൾഡൻ ബ്രൈസ്‌ലറ്റ് എന്നിവ ആക്സസറൈസ് ചെയ്തു. 

സോനിക് സർവാട്ടെയാണ് മേക്കപ്. തിളങ്ങുന്ന പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള ഐഷാഡോയാണ് മേക്കപ്പിലെ മുഖ്യ ആകർഷണം. ഐലൈൻ, മസ്കാര, ലിപ് ഷെയ്ഡ് എന്നിവയും ചേർത്ത് ​ഗ്ലാമറസ് മേക്കപ് ലുക്കിലാണ് ഭൂമി ഒരുങ്ങിയത്. 

bhumi-pednekar-hot-look-in-choli2

നിമിഷനേരങ്ങൾക്കുള്ളിൽ ഭൂമിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. താരത്തിന്റെ ഫാഷൻ സെൻസിനെ അഭിനന്ദിച്ച് സഹപ്രവർത്തകരുൾപ്പെടെ രംഗത്തെത്തി. എന്നാൽ ശരീരം കാണിക്കാനായി തയാറാക്കിയ വസ്ത്രം എന്ന വിമർശനമാണ് കൂടുതൽ. 

Content Summary: Social media criticize Bhumi Pednekar hot look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS