നമിത പ്രമോദ് അഭിനയിച്ച ‘ഇരവ്’ എന്ന സിനിമയിലെ പുതിയ പാട്ട് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പുതിയ സിനിമയിലെ ഗാനത്തിന് പിന്നാലെ താരം സിനിമയുടെ പ്രമോഷന് എത്തിയ വേഷവും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സാരിയിൽ സ്റ്റൈലിഷ് ലുക്കിലുള്ള നമിതയുടെ ഫോട്ടോ ആരാധകരുടെ മനം കവരുകയാണ്.

ഗോൾഡന് നിറത്തിലുള്ള സാരിയാണ് നമിത ധരിച്ചത്. സാരിയുടെ ബോർഡറിലുള്ള ഗോൾഡൻ കല്ലുകളാണ് ഹൈലൈറ്റ്. ഇതിന് മാച്ച് ചെയ്യുന്ന തരത്തിലുള്ള ഫുൾ സ്ലീവ് ബ്ലൗസാണ് നമിത തെരഞ്ഞെടുത്തത്. പച്ചകല്ലുകളുള്ള കമ്മലും ഒരു വലിയ മോതിരവും സ്റ്റൈൽ പൂർണമാക്കി.
നിരവധിപേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. വളരെ മനോഹരമായിട്ടുണ്ടെന്നും സാരിയിൽ നമിത ക്യൂട്ടാണെന്നുമെല്ലാമാണ് കമന്റുകൾ.
Content Summary: Namita Pramod cute look in golden saree