പുത്തൻ ഫാഷൻ രീതികൾ കൊണ്ട് വിമർശനങ്ങളും കയ്യടിയും നിരന്തരം ലഭിക്കുന്നയാളാണ് ഉർഫി ജാവേദ്. എത്ര വിമർശനങ്ങൾ നേരിട്ടാലും തന്റെ രീതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉർഫി. ഇപ്പോഴിതാ ഉർഫിയുടെ ഒരു പുത്തൻ ഫാഷൻപരീക്ഷണം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ബ്രൗൺ നിറത്തിലുള്ള ഉർഫിയുടെ വസ്ത്രമാണ് സെൻസേഷനാകുന്നത്. ഫ്രണ്ട് ഓപ്പണായ ഡ്രസ് ധരിച്ച് സെക്സി ലുക്കിലാണ് ഇക്കുറി താരം എത്തിയത്. പതിവു പോലെ ഈ ലുക്കും ട്രോളുകളിൽ സ്ഥാനം പിടിച്ചു.
പുത്തൻ പരീക്ഷണത്തിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ നിരവധി പേർ വസ്ത്രധാരണരീതി ശരിയായില്ലെന്നും പറയുന്നുണ്ട്. ടോയ്‍ലറ്റ് സീറ്റാണോ, സോഫാ കവറാണോ എന്നെല്ലാം നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.
Content Summary: Urfi Javed looking hot in brown front open mini dress