നടി നവ്യ നായരുടെ സാരിയിലുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇളം നീല നിറത്തിലുള്ള നെറ്റ് സാരിയിൽ അതീവ സുന്ദരിയാണ് നവ്യ. നിറയെ ഗോൾഡൻ സ്വീക്വൻസുകളാണ് സാരിയുടെ പ്രത്യേകത.
സാരിയിലെ ഗോൾഡൻ സ്വീക്വൻസുകൾക്ക് മാച്ച് ചെയ്യുന്ന തരത്തിലുള്ള ആഭരണങ്ങളാണ് നവ്യ ധരിച്ചത്. ഗോൾഡൻ നിറത്തിലുള്ള കമ്മലുകളും വലിയ മോതിരങ്ങളും നവ്യയെ കൂടുതൽ മനോഹരിയാക്കി.

രാഖിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. നവ്യ സാരിയിൽ അതി മനോഹരിയാണെന്നാണ് കമന്റുകൾ.
Content Summary: Actress Navya Nair in blue Saree