സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് നടി കിയാര അദ്വാനിയുടെ പുത്തൻ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്. ചുവന്ന നിറത്തിലുള്ള ഗൗണിലുള്ള കിയാരയുടെ ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കുകയാണ്.
ചുവന്ന നിറത്തിലുള്ള ഹൈ സ്ലീവ് ഗൗണിൽ അതി മനോഹരിയാണ് കിയാര. മുംബൈയിലെ ഒരു അവാർഡ് ദാന ചടങ്ങിലാണ് ഗ്ലാമറസായി താരമെത്തിയത്. ആക്സസറീസ് ഒന്നുമില്ലാതെയാണ് കിയാര ഗൗൺ സ്റ്റൈൽ ചെയ്തത്.

പുത്തൻ ലുക്കിൽ കിയാര അതിമനോഹരിയാണെന്നാണ് ആരാധകർ പറയുന്നത്. ചടങ്ങിൽ നിന്നുള്ള കിയാരയുടെ നിരവധി വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Content Summary: Kiara Adwani stunning look in red gown