മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. സോഷ്യൽ മീഡിയയിൽ സജീവമായ മിയ പങ്കുവെച്ച സ്റ്റൈലിഷ് ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞുള്ള മിയയുടെ ചിത്രങ്ങൾ ആരാധകരേറ്റെടുത്തിരിക്കുകയാണ്. ചുവപ്പ് നിറത്തിലുള്ള ടോപ്പും ഹൈ സ്ലീവ് പാവാടയും ധരിച്ച് അതി മനോഹരിയാണ് മിയ.
ഗോൾഡൻ നിറത്തിലുള്ള കമ്മലും സ്റ്റൈലിഷായ മൂക്കുത്തിയുമാണ് ആക്സസറീസ്. ബ്യൂട്ടി ക്യൂൻ എന്നും ക്യൂട്ടാണെന്നും അതിമനോഹരിയാണെന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകൾ. മിയയുടെ പുത്തൻ ലുക്ക് തമിഴ് സിനിമയിലേക്കുള്ള കാൽവെയ്പ്പാണെന്നും ആരാധകർ പറയുന്നു.
Content Summary: Miya george stylish look in red dress