ഫാഷന്‍ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് സോനം കപൂർ. പുത്തൻ ഫാഷൻ കൊണ്ട് എപ്പോഴും ആരാധകരെ ഞെട്ടിക്കാറുള്ള നടി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാജകീയ പ്രൗഡിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്.

ഹെവി സിൽവർ വർക്കുകളുള്ള കറുപ്പ് നിറത്തിലുള്ള ലോങ് ബ്ലേസറും ഓഫ് വൈറ്റ് നിറത്തിലുള്ള ജംസ്യൂട്ടുമാണ് സോനം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിനെ ഏറ്റവും ആകർഷണീയമാക്കുന്നത് താരത്തിന്റെ ആക്സസറീസാണ്. ഹെവി സിൽവർ ആഭരണങ്ങളാണ് ധരിച്ചത്. വലിയ മോതിരങ്ങളും വളകളും കമ്മലുമെല്ലാം ലുക്കിന് പൂർണത നൽകുന്നു. കണ്ണിനെ ഹൈലൈറ്റ് ചെയ്താണ് മേക്കപ്പ് ചെയ്തത്.
ഫാഷൻ ക്വീനിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റുകൾ നിറയുകയാണ്.
Content Summary: Sonam Kapoor stunning look in black and white outfit