പിങ്കിൽ സ്റ്റൈലിഷായി കിയാര; ചിത്രങ്ങൾ

kiara-advani-stylish-look-in-pink-dress
Image Credits: Instagram/kiaraaliaadvani
SHARE

കിയാര അദ്വാനിയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം. വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ കിയാരയുടെ ലുക്കാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 

kiara-advani-stylish-look-in-pink-dress1

പിങ്ക് നിറത്തിലുള്ള ബാക്ക് ലെസ് ജംപ്സ്യൂട്ടാണ് കിയാര ധരിച്ചത്. വസ്ത്രത്തിലെ സ്വീക്വൻസുകൾ കിയാരയെ സ്റ്റൈലിഷാക്കി. സുന്ദരമായ വെള്ളി കമ്മലും സിൽവർ ബൂട്ടുകളുമാണ് താരം തെരഞ്ഞെടുത്തത്. 

kiara-advani-stylish-look-in-pink-dress2

ലേഖ ഗുപ്തയാണ് മേക്കപ്പ്. കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. കറുത്ത ഐഷാഡോ കിയാരയുടെ കണ്ണുകൾക്ക് തിളക്കം നൽകി. 

പ്രീമിയർ ലീഗിൽ നിന്നുള്ള തന്റെ മനോഹര നൃത്തച്ചുവടുകളുടെ വിഡിയോയും കിയാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകരേറ്റെടുത്തിരിക്കുകയാണ് കിയാരയുടെ പുത്തൻ സ്റ്റൈൽ. 

Content Summary: Kiara Advani stylish look in pink dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS