‘രാജകീയ പ്രൗഢിയിൽ’ ഐശ്വര്യയും തൃഷയും; ട്രെയിലർ ലോഞ്ചിൽ തിളങ്ങി താരസുന്ദരികൾ

aishwarya-rai-bachchan-and-trisha-stunning-look-in-ponniyin-selvan-two-trailer-launch
Image Credits: Twitter/LycaProductions
SHARE

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‍നത്തിന്റെ പൊന്നിയൻ സെൽവൻ 2. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോഴിത ട്രെയിലർ ലോഞ്ചിനെത്തിയ താര സുന്ദരികളുടെ  സ്റ്റൈലാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഐശ്വര്യ റായിയും തൃഷയും അതി സുന്ദരികളായാണ് ട്രെയിലർ ലോഞ്ചിന് എത്തിയത്. 

പിങ്ക് നിറത്തിലുള്ള അനാർക്കലിയാണ് ഐശ്വര്യയുടെ വേഷം. നിറയെ ഗോൾഡൻ എംബ്രോയ്ഡറികളാണ് അനാർക്കലിയുടെ ഹൈലൈറ്റ്.  ഗോൾഡൻ നിറത്തിലുള്ള ആക്സസറീസും ഐശ്വര്യക്ക് റോയൽ ലുക്ക് നൽകി. അഴിച്ചിട്ട മുടികളും മിനിമൽ മേക്കപ്പും താരത്തെ മനോഹരിയാക്കി. 

ആരാധകരെ അമ്പരപ്പിച്ചു കൊണ്ടാണ് ട്രെയിലർ ലോഞ്ച് ചടങ്ങിൽ തൃഷയും എത്തിയത്. നീല നിറത്തിലുള്ള എത്‍നിക് സാരിയിൽ ദേവതയെപോലെയാണ് തൃഷ എത്തിയത്. സിൽവർ നിറത്തിലുള്ള ഡിസൈനും ഫുൾ സ്ലീവ് ബ്ലൗസുമാണ് ഹൈലൈറ്റ്. സിൽവർ നിറത്തിലുള്ള ആക്സസറീസാണ് തൃഷ തിരഞ്ഞെടുത്തത്. 

ഏപ്രിൽ 28ന് പൊന്നിയൻ‍ സെൽവൻ 2 തീയറ്ററുകളിലെത്തും. തമിഴ്, തെലുങ്കു, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Content Summary: Aishwarya Rai Bachchan & Trisha stunning look in Ponniyin Selvan 2 trailer launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA