ഒരു സ്വപ്നം പോലെ; അതിമനോഹരം പൂജയുടെ ഫെതർ ഗൗൺ

pooja-hegde-stunning-look-in-feather-gown
Image Credits: Instagram/hegdepooja
SHARE

‘കിസി കാ ഭായി കിസി കി ജാൻ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് പൂജ ഹെഗ്ഡേ. സൽമാൻ ഖാൻ സിനിമയിലൂടെ ബോളിവുഡിലും കരുത്താർജ്ജിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രചാരണ പരിപാടികളുമായി തിരക്കിലാണ് താരങ്ങളും അണിയറപ്രവർത്തകരും. ട്രെൻഡി ഫാഷൻ ചോയ്സുകളുമായി എത്തുന്ന പൂജ ഹെഗ്ഡെയാണ് പരിപാടികളിലെ പ്രധാന ആകർഷണം. ഫെതർ ഗൗണിലുള്ള പൂജയുടെ പുതിയ ലുക്കും ഫാഷൻ ലോകത്ത് ഹിറ്റായി. 

Read More: മിസ് ഇന്ത്യ വേദിയിൽ തിളങ്ങി ഭൂമി പട്നേക്കർ

പേസ്റ്റൽ ബ്ലൂ ഫെതർ ഗൗൺ ധരിച്ചാണ് പൂജ പരിപാടിക്ക് എത്തിയത്. പൻജിങ് നെക്‌ലൈനുള്ള സ്ലീവ്‌ലസ് ഗൗൺ. അടിമുടി ഫെതർ ഡീറ്റൈലിങ് നൽകിയതിനാൽ ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധ നേടും. ഹൈ സ്ലിറ്റ് ഗൗൺ ഹോട്ട് ലുക്ക് നൽകി. 

pooja-hegde-stunning-look-in-feather-gown2
Image Credits: Instagram/hegdepooja

കാൽമുട്ടുകളോളം നീളമുള്ള ഡെനീം ബൂട്ട്, സ്റ്റൈലിന് ബോൾഡ് ലുക്ക് നൽകി. സിൽവർ ഹൂപ് കമ്മലുകൾ ആക്സസറൈസ് ചെയ്തു. ആമി പട്ടേൽ ആണ് സ്റ്റൈലിങ്. ഇരുവശത്തേക്കും കുറച്ച് മുടിയിഴകൾ ഇട്ടശേഷം ക്ലീൻ ടോപ് ബൺ സ്റ്റൈലിലാണ് മുടി കെട്ടിയത്. ന്യൂഡ് ഐ ഷാഡോ, ഐലൈനർ, മസ്കാര, ന്യൂഡ് ലിപ്സ്റ്റിക് എന്നിവ പൂജയെ സ്വപ്നസുന്ദരിയാക്കി. ഒരു സ്വപ്നം പോലെ എന്ന് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചു. ആരാധകരും സഹപ്രവർത്തകരും താരത്തിന്റെ ലുക്കിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 

pooja-hegde-stunning-look-in-feather-gown1
Image Credits: Instagram/hegdepooja

Content Summary: Pooja Hegde Stunning Look in feather gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS