റാംപിൽ മലൈക മാജിക്; ഷോസ്റ്റോപ്പറായി തിളങ്ങി താരസുന്ദരി

malaika-arora-in-hot-pink-bralette-and-skirt-shines-in-fashion-show
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

പ്രായം കൂടും തോറും ഫാഷൻ വേദികളിൽ നിന്ന് പിന്മാറുന്നതാണ് ബോളിവുഡ് താരങ്ങളുടെ രീതി. എന്നാൽ മലൈക അറോറയുടെ കാര്യം ‍നേരെ തിരിച്ചാണ്. 47-ാം വയസ്സിലും ഫാഷൻ റാംപുകളിൽ സജീവമാണ് മലൈക. മുംബൈയിൽ നടന്ന ഫാഷൻ ഷോയിൽ ഡിസൈനർ കൃഷ്ണ സണ്ണി രമാണിയുടെ ഷോ സ്റ്റോപ്പറായി എത്തിയത് മലൈക ആയിരുന്നു. താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരം​ഗമായി.

malaika-arora-in-hot-pink-bralette-and-skirt-shines-in-fashion-show1

2023 സ്പ്രിങ് സമ്മർ കലക്‌ഷനിൽ നിന്നുള്ള ത്രീ പീസ് ഡ്രസ് ആണ് മലൈക ധരിച്ചത്. പിങ്ക് നിറത്തിലുള്ള ബ്രാലറ്റ്, സ്കർട്ട്, കേപ് ജാക്കറ്റ് എന്നിവ ചേരുന്നതാണ് ഈ സെറ്റ്. സീക്വിൻ ഷീറ്റ് ഹോളോ​ഗ്രാഫിക് ഡിസൈൻ, പ്ലീറ്റഡ് ഡിസൈൻ സ്പാ​ഗാട്ടി സ്ട്രാപ്സ്, പ്ലൻജിങ് സ്ക്വയർ നെക്‌ലൈൻ എന്നീ ട്രെൻഡി ഫീച്ചറുകളുടെ സമന്വയമായാണ് ഈ ഔട്ട്ഫിറ്റ്. പ്രിന്റഡ് ഡിസൈനുകളുള്ള മാക്സി സ്കർട്ടിന്റെ അരയിലായി എംബ്ബല്ലിഷ്മെന്റുകൾ പതിപ്പിച്ചിട്ടുണ്ട്. മൾട്ടി കളർ ഫ്ലോറൽ ഡിസൈനാണ് കേപ് ജാക്കറ്റിന്റെ പ്രധാന ആകർഷണം. 

സ്റ്റേറ്റ്മെന്റ് റിങ്, നീളൻ കമ്മൽ, ഹൈ ഹീൽസ് എന്നിവ ആക്സസറൈസ് ചെയ്ത് ലുക്കിന് ​ഗ്ലാമർ ടച്ച് കൊണ്ടു വന്നു. മധ്യത്തിൽ നിന്നു പകുത്ത് അഴച്ചിട്ട മുടിയിഴകളും തിളങ്ങുന്ന ഐ ഷാഡോയും ഹൈലൈറ്റ് ചെയ്ത കവിളുകളും റാംപിൽ മലൈകയെ സ്വപ്ന സുന്ദരിയാക്കി. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് അഭിനന്ദനം അറിയിച്ച് നിരവധി കമന്റുകളാണ് ലഭിച്ചത്. പ്രായത്തെ തോൽപിക്കുന്ന മലൈക മാജിക് എന്തെന്ന് വെളിപ്പെടുത്താനാണ് ചിലരുടെ ആവശ്യം.

ബോളിവുഡ് താരം അർജുൻ കപൂറും മലൈകയും വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബോളിവുഡിലെ അടുത്ത താരവിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രായം വ്യത്യാസം കൊണ്ട് നേരത്തേ ഇവരുടെ പ്രണയം വലിയ ചർച്ചയായിരുന്നു. മലൈകയേക്കാൾ 12 വയസ്സിന് ചെറുപ്പമാണ് അർജുൻ. 

Content Summary : Malaika-arora-in-hot-pink-bralette-and-skirt-shines-in-fashion-show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS