‘ഞാനൊരു മോഡലല്ല, ഇന്നും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ലജ്ജ’; മഷ്റൂം ഫോട്ടോഷൂട്ടുമായി എസ്തർ

esther-photo1
Image Credits: Instagram/_estheranil
SHARE

ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് എസ്തർ അനിൽ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന എസ്തറിന്റെ പുത്തൻ ചിത്രങ്ങൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ‘മഷ്റൂം’ ഫോട്ടോഷൂട്ടുമായാണ് ഇത്തവണ എസ്തർ എത്തിയത്. 

esther-photo2

Read More: ‘വിവാഹമോചനം ഒരു പരാജയമല്ല’, ഭർത്താവിനൊപ്പമുള്ള ഫോട്ടോ വലിച്ച് കീറി ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തി നടി ശാലിനി

esther-photo

വെള്ള നിറത്തിലുള്ള ഗൗണാണ് എസ്തർ തിരഞ്ഞെടുത്തത്. കൂണിന്റെ ഷേപ്പിലുള്ള നെറ്റ് സ്കാർഫ് എസ്തറിനെ കൂടുതൽ സ്റ്റൈലിഷാക്കി. സിംപിൾ മേക്കപ്പാണ് തിരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ ഇല്ല. 

എസ്തറിന്റെ വേറിട്ട കൺസെപ്റ്റിന് സോഷ്യൽ മീഡിയയിലും അഭിനന്ദനങ്ങൾ നിറയുകയാണ്. ഞാൻ ഒരു മോഡലല്ല, അതിനാൽ ഓരോ തവണ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴും ലജ്ജ തോന്നുമെന്നും എസ്തർ ഫോട്ടോ പങ്കിട്ടു കൊണ്ട് കുറിച്ചു. പുതിയ കാര്യങ്ങൾ ചെയ്യാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും കംഫർട്ട് സോൺ വിട്ട് പുറത്തു വരുന്നത് കൂടുതൽ ആളുകളുമായി പരിചയപ്പെടാൻ സഹായിച്ചെന്നും എസ്തർ പറഞ്ഞു. 

Content Summary: Esther Anil mushroom photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS