ഫാഷൻ ലോകത്ത് വ്യത്യസ്ത ലുക്കുകളിലെത്തി കയ്യടി നേടുന്ന പൂജ ഹെഗ്ഡെയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയില്‍ തരംഗമാകുന്നു. കറുപ്പ് ഫിഷ്കട്ട് സാരിയിലാണ് പൂജ ആരാധകരുടെ മനം കവർന്നത്.
Read More: കാൻ ചലച്ചിത്രമേളയിൽ 'തിളങ്ങി' ഐശ്വര്യ റായ്; അലുമിനിയം ഫോയിലിൽ 'പൊതിഞ്ഞ ' വൈറൽ ലുക്ക്
സിൽവർ ലെയറുകൾ സാരിക്ക് കൂടുതൽ ഭംഗിയേകി. സാരിക്ക് മാച്ച് ചെയ്ത് കറുപ്പിൽ സിൽവർ ഡിസൈൻ ചെയ്ത ബ്ലൗസാണ് പൂജ തിരഞ്ഞെടുത്തത്. മൂന്ന് നേർത്ത സ്ട്രാപ്പുകളുള്ള ബാക്ക് ലെസ് ബ്ലൗസ് പൂജയ്ക്ക് സെക്സി ലുക്ക് നൽകി.
പച്ച കല്ലോട് കൂടിയ മാലയും വലിയ മോതിരവും മാത്രമാണ് ആക്സസറൈസ് ചെയ്തത്.
Content Summary: Pooja Hegde stunning look in black Saree