കാൻ ചലച്ചിത്രമേളയിൽ അതിമനോഹരിയായി സണ്ണി ലിയോണി. ഹൈ സ്ലിറ്റ് പിങ്ക് ഗൗണിൽ സെക്സി ലുക്കിലാണ് താരം റെഡ് കാർപെറ്റിലെത്തിയത്.
Read More: ‘ഞങ്ങളുടെ ജീവിതവും ആചാരവും ലോകം അറിയണം’, വൈറലായ ആ സേവ് ദ ഡേറ്റിനു പിന്നിലെ കഥ
സിമ്പിൾ ഡിസൈനോടു കൂടിയ ഗൗണാണ് തിരഞ്ഞടുത്തത്. നജാ സാദെ കോച്ചറാണ് ഡിസൈനർ. ടിയർ ഡ്രോപ്പ് കമ്മലുകളും മോതിരവും മാത്രമാണ് ആക്സസറീസ്. ബോൾഡ് റെഡ് ലിപ്സ്റ്റിക്കും ബ്ലഷ് ചെയ്ത കവിളുകളും താരത്തെ കൂടുതൽ മനോഹരിയാക്കി.

പുതിയ ചിത്രമായ ‘കെന്നഡി’യുടെ വേൾഡ് പ്രീമിയറിന് സംവിധായകൻ അനുരാഗ് കശ്യപിനും സഹനടൻ രാഹുൽ ഭട്ടിനുമൊപ്പമാണ് താരം കാനിലെത്തിയത്. സണ്ണി ലിയോണി തന്നെയാണ് റെഡ്കാർപെറ്റിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘എന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം! ഈ നിമിഷത്തിന് നന്ദി അനുരാഗ് കശ്യപ്. ഒപ്പം നിങ്ങളുമായി സ്‌ക്രീൻ പങ്കിടാൻ എന്നെ അനുവദിച്ചതിന് രാഹുൽ ഭട്ടിനും നന്ദി. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു’ റെഡ്കാർപെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോണി കുറിച്ചു. എനിക്കും എന്റെ ടീമിനും ഇതൊരു അത്ഭുതകരമായ നിമിഷമാണെന്നും സണ്ണി ലിയോണി കുറിച്ചു.
Content Summary: Sunny Leone walked the red carpet in a flowy high-slit pastel gown