മാലിദ്വീപിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോണി. ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കുന്നു.
Read More: തുള്ളി മരുന്നിന് പകരം സൂപ്പർ ഗ്ലൂ, യുവതിയുടെ കൺപീലികൾ ഒട്ടിപ്പോയി, വൈറലായി വിഡിയോ
‘ഇന്ന് രാവിലെ ഒരു ഫിൽട്ടറും ആവശ്യമില്ല’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച അതിശയിപ്പിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് സന്തോഷം നൽകി. ഒരു ഗ്ലാസ് വൈനുമായി പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. കറുത്ത മോണോകിനി (Black Monokini) വസ്ത്രമാണ് സണ്ണി ലിയോണി തിരഞ്ഞെടുത്തത്. ഫ്രിൽ ഡീറ്റെയ്‌ലിംഗ് കൊണ്ട് അലങ്കരിച്ച ആകർഷകമായ ഓഫ് ഷോൾഡർ പ്ലംഗിംഗ് നെക്‌ലൈൻ വസ്ത്രത്തിന് കൂടുതൽ മികവേകി.

ആക്‌സസറികളുടെ കാര്യത്തിൽ സണ്ണി ഒരു മിനിമലിസ്റ്റ് സമീപനമാണ് തിരഞ്ഞെടുത്തത്. സൺ ഗ്ലാസ് സ്റ്റൈൽ ചെയ്തു. മേക്കപ്പ് ലളിതവും സ്വാഭാവികവുമായി നിലനിർത്തി. ന്യൂഡ് ലിപ്സ്റ്റിക്കും മാസ്കാരയും ഉപയോഗിച്ചു. ഫ്രീ ഹെയർസ്റ്റൈലാണ് തിരഞ്ഞെടുത്തത്.

ചുരുങ്ങിയ നേരം കൊണ്ട് നിരവധി പേരാണ് ചിത്രം കണ്ടത്. മാലിദ്വീപിൽ വെക്കേഷൻ ആഘോഷമാക്കാനെത്തിയതാണ് സണ്ണി ലിയോണി

Content Summary: Sunny Leone sexy photos from Maldives