‘പെരുമാറ്റം മാത്രമല്ല സ്റ്റൈലിന്റെ കാര്യത്തിലും സൂപ്പറാണ്’; തമന്നയുടെ പുത്തൻ ലുക്കിന് കയ്യടിച്ച് ആരാധകർ

Mail This Article
തെന്നിന്ത്യയുടെ സെൻസേഷണൽ സ്റ്റാർ തമന്ന ഭാട്ടിയയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ കയ്യടി നേടുന്നു. സാരിയിൽ പരമ്പരാഗത ലുക്കിലെത്തിയ തമന്നയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

പിങ്ക് നിറത്തിലുള്ള സാരിയാണ് തമന്ന സ്റ്റൈൽ ചെയ്തത്. സാരിയുടെ ബോർഡറിൽ പച്ച നിറമാണ് നൽകിയത്. പ്ലെയിൻ നിറത്തിലുള്ള സാരിക്ക് ഗോൾഡൻ സ്റ്റോൺ വർക്കുകൾ നൽകി. നിറയെ സ്റ്റോൺ വർക്കുകളുള്ള ബ്ലൗസാണ് മാച്ച് ചെയ്തത്.

ട്രഡീഷണൽ ലുക്കിലാണ് തമന്ന ഒരുങ്ങിയത്. ടെമ്പിൾ ഡിസൈനിലുള്ള നെക്ലേസും കമ്മലും മാച്ച് ചെയ്തു. ബൺ ഹെയർ സ്റ്റൈലിൽ മുല്ലപ്പൂവും ചൂടി. ഡിസൈനർ നീത ലുല്ലയാണ് സാരി ഡിസൈൻ ചെയ്തത്.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ തമന്നയുടെ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ലുക്കിനെ പ്രശംസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കടയുടെ ഉദ്ഘാടനത്തിനിടെ താരത്തിന് നേരെ ചാടി വീണ ആരാധകനോടുള്ള തമന്നയുടെ പെരുമാറ്റം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
Content Highlights: Tamannaah Bhatia | Fashion | Saree | Photoshoot | Lifestyle | Style | Manoramaonline