Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സല്ലുവിനെതിരെ പരാതി പറഞ്ഞ ആ ഐശ്വര്യ റായ് ഞാനല്ല!

Aishwarya Rai സൽമാൻ ഖാൻ, ഐശ്വര്യ റായ്

ഇന്നലെ ബോളിവുഡ് ലോകം ഒന്നാകെ ചർച്ച ചെയ്ത കാര്യമായിരുന്നു സൽമാൻ ഖാനെതിരെ ഐശ്വര്യ റായ് പരാതി നൽകിയെന്ന വാർത്ത. എന്തായിരിക്കും സല്ലുവിനെ പരസ്യമായി തള്ളിപ്പറയാൻ ആഷിനെ പ്രേരിപ്പിച്ചതെന്നായിരുന്നു ഇരുവരുടെയും ആരാധകരെ ചിന്തിപ്പിച്ചത്. പിന്നെയാണ് റിയോ ഒളിമ്പിക്സില്‍ സൽമാൻ ഖാനെ ഗുഡ്‌‌വിൽ അംബാസിഡര്‍ ആയി തിരഞ്ഞെടുത്തതാണ് ഐശ്വര്യയെ ചൊടിപ്പിച്ചതെന്നും സൽമാൻ ഖാന്‍ ആ പദവിക്ക് അർഹനല്ലെന്നു കാണിച്ച് ഐശ്വര്യ പരാതി നൽകിയെന്നുമുള്ള വിവരം അറിഞ്ഞത്. പക്ഷേ തുടക്കത്തിൽ തന്നെ പരാതി നൽകിയ ഐശ്വര്യ യഥാർഥ ഐശ്വര്യ റായ് തന്നെയാണോയെന്നു സംശയം നിലനിന്നിരുന്നു. ഐശ്വര്യ റായ് എന്ന പേരിൽ മറ്റാരോ രൂപീകരിച്ച അക്കൗണ്ടിൽ നിന്നുമാണ് സൽമാൻ ഖാനെതിരെ പരാതി പോയിരുന്നത്. എന്നാൽ വിഷയത്തിൽ മൗനം ഭേദിച്ച് സാക്ഷാൽ ഐശ്വര്യ റായ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

മാത്രമോ മുൻകാമുകന്റെ പുതിയ നേട്ടത്തിന് താരം അകമഴിഞ്ഞ പിന്തുണയും രേഖപ്പെ‌ടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന, കലയ്ക്കോ കായിക മേഖലയ്ക്കോ വേണ്ടി പ്രവർത്തിക്കുകയോ സംസാരിക്കുകയോ നിലനിൽക്കുകയോ ചെയ്യുന്ന ഒരു വ്യക്തി അംഗീകരിക്കപ്പെടുകയാണ് ചെയ്യേണ്ടതെന്നാണ് ഐശ്വര്യ പറഞ്ഞത്. വിഷയത്തിൽ സൽമാന്റെ പേരു പരാമർശിച്ച് സംസാരിച്ചില്ലെങ്കിലും തന്റെ പൂർണ പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ഐശ്വര്യയുടെ പ്രസ്താവന.

Your Rating: