Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിനറിയാം മോശമാവാനും

Aiswarya Rai in Cannes

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഉറ്റുനോക്കുന്ന കാൻ ഫെസ്റ്റിൽ പരമാവധി സുന്ദരിയായി അവതരിക്കാനാണ് എല്ലാ നടികൾക്കും പ്രിയ്യം. എന്നാൽ കാനിൽ മോശം വസ്ത്രം ധരിച്ചെത്തി ഫാഷൻ നിരൂപകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ബോളിവുഡ് സുന്ദരിമാരും കുറവല്ല.

2002 മുതൽ ഇന്നുവരെ കാനിന്റെ സ്ഥിരം സാന്നിധ്യമായ ബ്യൂട്ടിക്യൂൻ എശ്വെര്യ റായ് തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ. 2002ൽ സ്വർണ്ണനിറമുള്ള സാരിയിൽ ആഷ് തിളങ്ങിയെങ്കിലും 2003ലെ നിയോൺ ഗ്രീൻ സാരിയും 2000ലെ പിങ്ക് ഗൗണുമെല്ലാം എശ്വെര്യയുടെ മോശം ഒൗട്ട്ഫിറ്റുകളായാണ് വിലയിരുത്തുന്നത്.

2005ലെ കാൻ ഫെസ്റ്റിൽ വൈറ്റ് ലഹങ്ക ധരിച്ചെത്തിയ മല്ലിക ഷെരാവത്തിനെയും ആരാധകർ വെറുതെ വിട്ടില്ല. മല്ലികയുടെ ഏറ്റവും മോശം പ്രകടനമായാണ് വൈറ്റ് ലഹങ്ക പെർഫോമൻസ് വിലയിരുത്തിയത്. 2013ൽ വിദ്യാ ബാലനും സോനം കപൂറും രാജ്യസ്നേഹം കൂടിയതിന്റെ പേരിൽ ഒരുപോലെ പഴികേട്ടവരാണ്. അപ്പിയറൻസിൽ ഇന്ത്യൻ ടച്ച് കൊണ്ടുവരാനായി ഇരുവരും മൂക്കുകുത്തി വന്നതാണ് അന്ന് ആരാധകരെ നിരാശരാക്കിയത്.

വെള്ളയും കറുപ്പും സ്വർണ്ണനിറവും ചേർന്ന ലെഹങ്കയും ദുപ്പട്ടയുമായിരുന്നു വിദ്യയുടെ വേഷമെങ്കിൽ വെള്ള നിറത്തിലുള്ള സാരിയ്ക്കൊപ്പം ഓവർകോട്ട് ബ്ലൗസ് ധരിച്ചാണ് സോനം റെഡ് കാർപ്പെറ്റിലെത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.