സഹോദരസ്നേഹം ഉയർത്തിക്കാട്ടുന്ന ദിവസമാണ് രക്ഷാബന്ധൻ. സഹോദരിമാർ സഹോദരന്മാർക്ക് രാഖി കെട്ടുകയും തിരിച്ചു സമ്മാനങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ദിവസം. ഇക്കഴിഞ്ഞ രക്ഷാബന്ധന് ലോകമെമ്പാടുമുള്ള സഹോദരങ്ങൾ പരസ്പരം രാഖി കെട്ടി ഫോട്ടോയ്ക്കു പോസു ചെയ്തും സെല്‍ഫിയെടുത്തും ആഘോഷിച്ചപ്പോൾ അങ്ങ് ബോളിവുഡിൽ ഒരിത്തിരി വേറിട്ടൊരു ആഘോഷം നടന്നു. ആക്ഷന്‍ സ്റ്റാർ അക്ഷയ് കുമാറിന്റെയും സഹോദരി അൽക ഭാട്ടിയയുടെയും ആഘോഷമായിരുന്നു അത്. അൽക ഭാട്ടിയയ്ക്കൊപ്പം വ്യത്യസ്തമായൊരു നൃത്തരംഗത്തോടെയാണ് അക്ഷയ് സഹോദര സ്നേഹം പങ്കുവച്ചത്. വെറുമൊരു നൃത്തമല്ല ഇതിഹാസ രാമായണം തന്നെ ഇതിവൃത്തമാക്കിയൊരു നൃത്തരംഗമാണ് അക്ഷയും അൽകയും അവതരിപ്പിച്ചത്.
ആക്ഷൻ ആണെങ്കിലും കോമഡി ആണെങ്കിലും കില്ലാടി അക്ഷയ് കുമാറിനു അതൊന്നും പണ്ടേ പുത്തരിയല്ല. രാമായണത്തില്‍ സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുന്ന രംഗമാണ് രസകരമായി ഇരുവരും അവതരിപ്പിച്ചത്. ഭിക്ഷുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന രാവണൻ സീത അരികിലെത്തുമ്പോള്‍ യഥാർത്ഥരൂപം പ്രകടമാക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. അതിൽ ഭിക്ഷുവായി അക്ഷയും സീതയായി സഹോദരിയും അഭിനയിക്കുന്നു. ഞാൻ ഭിക്ഷുവല്ല രാവണനാണെന്നു പറഞ്ഞ് അട്ടഹസിക്കുന്ന അക്ഷയുടെ കവിളിൽ അടിച്ച് ഞാൻ രാഖിയാണെന്നു പറഞ്ഞ് തിരിഞ്ഞു പോവുകയാണ് സീതയെന്ന അൽക. എന്തായാലും രക്ഷാബന്ധൻ ഇത്രയും വെറൈറ്റി ആയി ആഘോഷിച്ചവർ വേറെയുണ്ടാവില്ല!
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.