Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനി ധരിച്ചതുകൊണ്ടു മാത്രം സെക്സിയാകില്ല: ആലിയ

Alia Bhatt വെറുതെയങ്ങു ശരീരവും പ്രദർശിപ്പിച്ചു നടന്നാൽ സെക്സിയാകില്ലെന്നാണ് ആലിയയുടെ വാദം.

ബോളിവുഡിന്റെ ക്യൂട്ട് താരം ആരാണെന്നു ചോദിച്ചാൽ ഒരേസ്വരത്തിൽ വരുന്ന പേര് ആലിയ ഭട്ടിന്റേതായിരിക്കും. നുണക്കുഴി കവിളുകളുള്ള ബബ്ലി താരം പെട്ടെന്നാണ് പ്രേക്ഷക മനസുകളിൽ കയറിക്കൂടിയത്. കാര്യം ബോളിവുഡിലെ ഇളംതലമുറക്കാരിലാണ് സ്ഥാനമെങ്കിലും ഫാഷനെക്കുറിച്ചു നല്ല ധാരണയാണ് താരത്തിനുള്ളത്. വെറുതെയങ്ങു ശരീരവും പ്രദർശിപ്പിച്ചു നടന്നാൽ സെക്സിയാകില്ലെന്നാണ് ആലിയയുടെ വാദം.

''ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞതുകൊണ്ടു മാത്രം ഒരാള്‍ സെക്സിയാകണമെന്നില്ല. ബിക്കിനിയേക്കാളും സാരിയേക്കാളും ഞാൻ സെക്സിയായി തോന്നിച്ചിട്ടുള്ളത് പൈജാമയിലാണ്. ബിക്കിനി സെക്സിയാകാം, കാരണം നിങ്ങളുടെ ശരീരം കാണുന്നുണ്ട് എന്നുകരുതി അതുമാത്രമാണ് സെക്സി എന്നു പറയുന്നതിൽ അർഥമില്ല. ​എന്നെ സംബന്ധിച്ചിടത്തോളം പൈജാമയാണു തിരഞ്ഞെടുക്കുക കാരണം അതു ധരിക്കാനും എളുപ്പമാണ്. '' ഫിലിംഫെയറിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്പെഷൽ ഫാഷൻ പതിപ്പു ലോഞ്ച് ചെയ്യുന്നതിനിടെ സംസാരിക്കുകയായിരുന്നു ആലിയ.

Alia Bhatt ട്രെൻഡുകളെ അന്ധമായി പിന്തുടരുന്നതുകൊണ്ട് നിങ്ങൾ ഒരു ഫാഷൻ ഐക്കൺ ആകണമെന്നില്ല.

ഫാഷൻ ട്രെൻഡ് എല്ലാദിവസവും മാറുന്നുണ്ടെന്ന വാദത്തോടും ആലിയയ്ക്കു യോജിപ്പില്ല. സമൂഹമാധ്യമം ഉള്ളതുകൊണ്ട് നാം പലവിധത്തിലുള്ള ട്രെൻഡുകളെയുംകുറിച്ച് അറിയുന്നുണ്ട്. എനിക്കുപോലും പല ട്രെൻഡുകളെക്കുറിച്ചും വലിയ ധാരണയില്ല. ഒരു പെൺകുട്ടി എന്ന നിലയ്ക്കും നടി എന്ന നിലയ്ക്കും താൻ ഒരുങ്ങി നടക്കാൻ ഇഷ്ടമുള്ളയാളാണ്. ട്രെൻഡ് ആണെന്നതുകൊണ്ടു മാത്രം താനൊരു വസ്ത്രവും തിരഞ്ഞെടുക്കാറില്ല, അതു തനിക്കു ചേരുന്നുണ്ടോയെന്നതിനാണു പ്രാധാന്യം െകാടുക്കുന്നത്.

തന്റെ വ്യക്തിത്വത്തിനു കൂടി ചേരുന്നതാണെങ്കിൽ മാത്രമേ അവ സ്വന്തമാക്കൂ. ട്രെൻഡുകളെ അന്ധമായി പിന്തുടരുന്നതുകൊണ്ട് നിങ്ങൾ ഒരു ഫാഷൻ ഐക്കൺ ആകണമെന്നില്ല. നിങ്ങൾ ഏതൊക്കെ ട്രെൻഡുകൾ ഫോളോ ചെയ്യണം എന്നൊരു ധാരണ നിങ്ങൾക്കു തന്നെ ഉണ്ടായിരിക്കണം.- ആലിയ പറയുന്നു. 

Your Rating: