Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ബിക്കിനി ബേബിയാകാൻ ആലിയ

ആലിയ ഭട്ട് ആലിയ ഭട്ട്
ആലിയ ഭട്ട് ആലിയ മിസ് വോഗിന്റെ കവർഗേൾ

ആദ്യചിത്രത്തിൽത്തന്നെ ബിക്കിനിയണിഞ്ഞ് പ്രേക്ഷകരെ ഞെട്ടിപ്പിച്ച സുന്ദരിയാണ് ആലിയ ഭട്ട്. കടൽത്തീരത്തു കൂടെ മഞ്ഞ ബിക്കിനിയും ധരിച്ച് നടന്നു വരുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയർ നായികയെ അധികമാരും പെട്ടെന്നൊന്നും മറക്കാനിടയില്ല. ബിക്കിനി ലുക്ക് ക്ലിക്കായതിന്റെ അംഗീകാരം പോലെ മിസ് വോഗ് മാഗസിൻ ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയപ്പോൾ അതിനു കവർഗേളാകാൻ അവസരം ലഭിച്ചതും ആലിയക്കായിരുന്നു; അതും ബിക്കിനി വേഷത്തിൽ. പക്ഷേ പൂർണമായും ആയിരുന്നില്ല. നേവിബ്ലൂ ബിക്കിനിയും അതേ നിറത്തിലൊരു സ്വെറ്റ് ഷർട്ടുമണിഞ്ഞായിരുന്നു ആലിയ മിസ് വോഗിന്റെ കവർഗേളായത്. അതിനു ശേഷം പിന്നെയും ഒട്ടേറെ സിനിമകൾ, പലതരം വേഷങ്ങൾ.

ആലിയ ഭട്ട് ആലിയ ഭട്ട്

ആലിയ മെലിഞ്ഞുമെലിഞ്ഞ് ഓലപ്പീപ്പി പോലെയായ സമയത്താണു പുതിയ വാർത്തയെത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ വീണ്ടും ബിക്കിനിയണിയുന്നു. ഷാഹിദ് കപൂറിനൊപ്പമുള്ള ‘ഷാന്താർ’ എന്ന ചിത്രത്തിലാണ് ആലിയ ബിക്കിനി വേഷത്തിൽ വീണ്ടുമെത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഈ ഇരുപത്തിരണ്ടുകാരി ഇക്കാര്യം അറിയിച്ചത്. ഷാന്താറിന്റെ ട്രെയിലറിൽത്തന്നെ ബിക്കിനി വേഷത്തിൽ താനുണ്ടാകുമെന്നും ആലിയ പറഞ്ഞു.

യുകെയിലായിരുന്നു ഷൂട്ടിങ്. പക്ഷേ ഷൂട്ടിനു മുൻപുതന്നെ സംവിധായകൻ പറഞ്ഞിരുന്നു അഴകളവുകളൊത്ത പെർഫെക്ട് ബോഡിയായിരിക്കണമെന്ന്. അതെന്തിനാണെന്നൊന്നും പറഞ്ഞില്ല. അങ്ങനെ കഴിഞ്ഞ വർഷം ആദ്യം ജിമ്മിലൊക്കെ പോയി മൂന്നുമാസം കൊണ്ട് ആവശ്യമില്ലാത്ത കൊഴുപ്പൊക്കെ കരിച്ചുകളഞ്ഞ് ബോഡി ഫിറ്റാക്കി. തൊട്ടുപിറകെ ജൂലൈയിൽ സെലിബ്രിറ്റി ട്രെയിനർ ജാസ്മിൻ കറാച്ചിവാലയുടെ പരിശീലനം. അവിടെ ഇഷ്ടഭക്ഷണം പോലും നിയന്ത്രിച്ചുകൊണ്ടുള്ള കനത്ത ഡയറ്റിങ്. ഒടുക്കം ഉഗ്രൻ ലുക്കായതോടെ സംവിധായകൻ വികാസ് ബാൽ പറഞ്ഞു–‘ചിത്രത്തിൽ ഒരു ബിക്കിനി സീനുണ്ട്’. ആലിയയാകട്ടെ ആ വേഷം സന്തോഷത്തോടെത്തന്നെ ഏറ്റെടുക്കുകയും ചെയ്തു. സെപ്റ്റംബർ നാലിനാണു ഷാന്താർ റിലീസ് ചെയ്യുക. ആലിയയുടെ ബിക്കിനി കാഴ്ചയുമായി ട്രെയിലറും വൈകാതെ തന്നെയിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.