Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിൽ അലിഞ്ഞ് അമലയും വിജയും

Amala Paul with husband Viay

തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണി അമലാ പോളിനിത് ആഘോഷത്തിന്റെ രാവുകളാണ്. തമിഴ് സംവിധായകൻ വിജയുമൊത്തുള്ള ജീവിതം തുടങ്ങിയിട്ട് ഒരുവർഷം തികഞ്ഞിരിക്കുന്നു. ഇരുവരുമൊന്നിച്ച് വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് അമല. ആലപ്പുഴയുട കായലോളങ്ങൾക്കരികെ ഹൗസ്ബോട്ടിലാണ് ഇരുവരും വാർഷികം ആഘോഷിച്ചത്. കാൻഡിൽ ലൈറ്റ് ഡിന്നറിനൊപ്പം മലയാളിപെൺകുട്ടിയുടെ വേഷമണിഞ്ഞ് അമലയും അരികിൽ വിജയും നിൽക്കുന്ന ചിത്രമാണ് ഏറ്റവും മനോഹരം. 2011ൽ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകൾ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് വിജയ് തന്നെ സംവിധാനം ചെയ്ത തലൈവയിലും അമല നായികയായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.