Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കിത കാരാട്ട് മിസ് ക്വീൻ ഓഫ് ഇന്ത്യ

queen കൊച്ചിയിൽ നടന്ന മിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തിൽ ജേതാവായ അങ്കിത കാരാട്ടിനു ചുംബനം നൽകുന്ന ഫസ്റ്റ് റണ്ണപ്പ് രശ്മിത ഗൗഢ, സെക്കൻഡ് റണ്ണറപ്പ് ഐശ്വര്യ ദിനേശ് എന്നിവർ

മുംബൈയില്‍ നിന്നുള്ള അങ്കിത കാരാട്ട് മിസ് ക്വീൻ ഓഫ് ഇന്ത്യ കിരീടം ചൂടി. ചിക്കമംഗളൂരുവിൽ നിന്നുള്ള രശ്മിത ഗൗഡ ഫസ്റ്റ് റണ്ണറപ്പും ബാംഗളൂരുവിൽ നിന്നുള്ള ഐശ്വര്യ ദിനേശ് സെക്കൻഡ് റണ്ണറപ്പുമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 സുന്ദരിമാരാണ് ഗ്രാൻഡ് ഫിനാലെയില്‍ മാറ്റുരച്ചത്.

മിസ് ക്വീൻ ഓഫ് ഇന്ത്യ വിജയിയെ മുൻ ജേതാവ് കനിക കപൂറും ഫസ്റ്റ് റണ്ണറപ്പിനെയും സെക്കൻഡ് റണ്ണറപ്പിനെയും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡി വി.പി നന്ദകുമാറും സുഷമ നന്ദകുമാറും കിരീടമണിയിച്ചു. ഒന്നരലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുന്നത്. ഫസ്റ്റ് റണ്ണറപ്പിന് 60,000രൂപയും സെക്കൻഡ് റണ്ണറപ്പിന് 40,000 രൂപയും സമ്മാനം ലഭിച്ചു.

കൊച്ചിയിൽ നിന്നുള്ള അർച്ചന രവി മിസ് പഴ്സനാലിറ്റിയായി തിരഞ്ഞെടുക്കപ്പെ‌ട്ടു. മറ്റു വിഭാഗങ്ങളിലെ വിജയികൾ: മിസ് സൗത്ത് ഇന്ത്യ- മീര മിഥുൻ(ചെന്നൈ), മിസ് ബ്യൂട്ടിഫുൾ ഹെയർ- വെനൈനം സിൻസൺ( നാഗാലാൻഡ്) മിസ് ബ്യൂട്ടിഫുൾ സ്മൈൽ-പ്രാർഥന(കുടക്) മിസ് ബ്യൂട്ടിഫുൾ സ്കിൻ- അസ്മിത കൗശിക് (ഡൽഹി) മിസ് ബ്യൂ‌ട്ടിഫുള് ഐസ്-രശ്മിത ഗൗഡ, മിസ് കൻജീനിയാലിറ്റി-ഷിഫാലി അറോറ(ജയ്പൂർ) മിസ് കാറ്റങ് വാക്ക്-ദേവിക ധന്യുണി(വിശാഖപട്ടണം) മിസ് പെർഫെക്ട് ടെൻ-അങ്കിത കാരാട്ട്, മിസ് ടാലന്റഡ്- രശ്മിത ഗൗഡ, മിസ് ഫോ‌ട്ടോജെനിക്-സ്റ്റുടി ചോപ്ര(ഡൽഹി) മിസ് വ്യൂവേഴ്സ് ചോയ്സ്-വെനൈനം സിൻസണ്‍

ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ടെയിൽ, റെഡ് ഗൗൺ എന്നീ മൂന്നൂ റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. മോഡലുകളായ നൊയോനിത േലാധ്, നിയാതി ജോഷി, ദീപ ചാരി, നടൻ രാജീവ് പിള്ളി, റ്റോഷ്മ ബിജു എന്നിവരാണ് വിജയികളെ കണ്ടെത്തിയത്. പെഗാസസ് ഇവന്റ് മേക്കേഴ്സ് സംഘടിപ്പിച്ച മിസ്ക്വീൻ ഓഫ് ഇന്ത്യയുടെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ആയിരുന്നു. പെഗാസസിനു വേണ്ടി ‍ഡിജൈ ഹാർവി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമായിരുന്നു സുന്ദരിമാർ ചുവടുകൾ വച്ചത്.

Your Rating: