Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യം കൊണ്ട് ഡി3യിലെത്തി താരമായി മാറിയ അന്ന

anna-1

ചടുലമായ ചുവടുകൾകൊണ്ടും വശ്യമായ ഭാവപ്രകടനങ്ങൾകൊണ്ടും സോളോ വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ അപ്പായ അന്നയും എല്ലാവരുടെയും പ്രിയങ്കരിയായിമാറിയത് ചുരുങ്ങിയ സമയംകൊണ്ടാണ്. പതിനാലു വർഷം ക്ലാസിക്കൽ നൃത്തം അഭ്യസിച്ച അന്ന, തേവര സേക്രട്ട് ഹാർട്ട് കോളേജിൽ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർഥിനിയാണ്. ഡി 3 യുടെ വിശേഷങ്ങൾ പ്രേക്ഷകരുമായ് പങ്കുവെച്ച് അന്ന.

വൈൽഡ് കാർഡ് എൻട്രയിലൂടെ ഡി 3 യിൽ
ഡി 3 യുടെ ഓഡിഷനിൽ ഞാൻ പങ്കെടുത്തിരുന്നു. അന്ന് ആദ്യ റൗണ്ട് ക്ലിയർ ചെയ്ത് സെക്കൻഡ് റൗണ്ടിൽ എത്തിയതുമാണ്. പക്ഷെ പനി കാരണം സെക്കൻഡ് റൗണ്ടിൽ മത്സരിക്കാൻ കഴിഞ്ഞില്ല. ശരിക്കും വിഷമം തോന്നി. പിന്നീട് ഡി 3 യിലേക്ക് വൈൽഡ് കാർഡ് എൻട്രികൾ ക്ഷണിക്കുന്നു എന്നറിഞ്ഞു വീണ്ടും ശ്രമിച്ചു. അങ്ങനെ ദൈവാനുഗ്രഹം കൊണ്ട് ഡി 3 പോലൊരു മികച്ച വേദിയുടെ ഭാഗമാകാൻ സാധിച്ചു.

anna-2

ഫസ്റ്റ് റണ്ണർ അപ്പ്
സൂപ്പർ ഫിനാലെ വരെ എത്തും എന്നു പോലും വിചാരിച്ചതല്ല. ഡി 3 യുടെ ഭാഗമാകാൻ സാധിച്ചതുതന്നെ ഭാഗ്യമായിട്ടാണ് കരുതുന്നത്. സോളോ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്തിൽ വളരെ സന്തോഷമുണ്ട്.

ഡി 3 നൃത്തത്തിന്റെ മികച്ച വേദി
ഡി 3 നൃത്തത്തിന്റെ നല്ലൊരു വേദി തന്നെയാണ്. ഡി 3 യിലൂടെ ഒരുപാടുപേരെ പരിചയപ്പെടാൻ സാധിച്ചു. പ്രിയാജി, നീരവ്ജി, പ്രസന്ന മാസ്റ്റർ പോലുള്ളവർ നല്ല പ്രോത്സാഹനമാണ് നൽകിയിരുന്നത്. പ്രഗത്ഭരായ ഒരുപാട് നർത്തകർക്കൊപ്പം വേദി പങ്കിടാൻ സാധിച്ചത് തന്നെ ഭാഗ്യമാണ്. ഇവിടെ വന്നതിനു ശേഷം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.

anna-3

കുടുംബം എനിക്കു പിന്തുണ
അപ്പ, അമ്മ, ചേട്ടൻ, അമ്മച്ചി പിന്നെ ഞാനുമടങ്ങുന്നതാണ് എന്റെ കുടുംബം. ഫാമിലിയാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്.

Your Rating: