Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിലെ മേരിയെവിടെ? അനുപമ ആളങ്ങു മാറിപ്പോയല്ലോ?

mary അനുപമ പരമേശ്വരൻ

പാറിപ്പറക്കുന്ന ചുരുൾമുടി ഒരുവശത്തേക്കിട്ട് പ്രേമത്തിലെ മേരി നടന്നു വന്നപ്പോൾ കണ്ടവരൊക്കെ പറഞ്ഞു എന്റമ്മേ ഇതെന്തൊരു മുടി എന്ന്. ചുരുൾ മുടിക്കാർ പതിയെ ഔട്ട് ആയി വന്ന സമയത്താണ് മേരി തന്റെ കിടിലൻ സ്റ്റൈലുമായി എത്തിയത്. അന്നുതൊട്ട് മേരി എന്ന അനുപമയെ പ്രേക്ഷകർ സ്നേഹിച്ചത് ആ ചുരുൾമുടി കൊണ്ടു കൂടിയാണ്.

എന്നാൽ പ്രേമത്തോടെ അനുപമ തന്‌റെ ചുരുളൻ മുടിയോടും ഗുഡ്ബൈ പറഞ്ഞോ എന്നാണ് ന്യൂജെൻസിന്റെ സംശയം. അടുത്തിടെയിറങ്ങിയ രണ്ടു തെലുങ്കു പടങ്ങളിലും അതിനോടനുബന്ധിച്ചു വന്ന പ്രൊമേഷൻ പരിപാടികളിലും അനുപമ എത്തിയത് ചുരുളൻ മുടിയുടെ ലാളിത്യമില്ലാതെയാണ്. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ജോമോന്റെ സുവിശേഷം എന്ന ചിത്രം ഇറങ്ങുമ്പോഴും അനുപമയുടെ ആ പഴയ പ്രേമം- ലുക്ക് എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്.

mary-2
mary-1

താൻ ഈ ചുരുണ്ട മുടിയെ ഏറെ ഇഷ്ടപ്പെ‌ടുന്നുണ്ടെന്നും അതിനാൽ സ്ഥായിയായ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ അനുപമയുടെ മാറ്റമാണ് ഇപ്പോൾ സംസാരവിഷയം. തന്റെ മുടി കാണുമ്പോൾ കൂട്ടുകാർ കടന്നല്‍ക്കൂട്, തേനീച്ചക്കൂട് എന്നൊക്കെയാണ് വിളിക്കുന്നതെന്നും തന്റെ മുടിക്ക് അത്ര ഭംഗിയൊന്നുമില്ലെന്നും പ്രേമം സിനിമയിൽ പിക്ചറൈസ് ചെയ്തതിന്റെ ഭംഗി കൊണ്ടാണ് അതിത്രയും ശ്രദ്ധിക്കപ്പെട്ടതെന്നും അനുപമ തുറന്നു പറഞ്ഞിരുന്നു.

mary-4
mary-3

പ്രേമത്തിന്റെ ഓഡിഷനു വന്ന സമയത്ത് സംവിധായകൻ അൽഫോൻസ് പുത്രൻ തന്റെ മുടി കണ്ടു ഞെട്ടിയ കാര്യവും അന്ന് അനുപമ പറ‍ഞ്ഞിരുന്നു. അൽഫോൻസ് ആദ്യം തന്നെ കണ്ടപ്പോൾ മുടി ഒന്ന് അഴിച്ചിടുമോ എന്നു ചോദിച്ചിരുന്നു, ഒടുവിൽ അഴിച്ചിട്ടു കണ്ടപ്പോൾ തലയിൽ കൈവച്ചു. പിന്നീട് അയേൺ ചെയ്യാനും സ്ട്രെയിറ്റ് ചെയ്യാനുമൊക്കെ നോക്കിയെങ്കിലും ഇതാണു മേരിക്കു പറ്റിയ മുടി എന്ന് അൽഫോൻസ് പറഞ്ഞിരുന്നത്രേ.

എന്തായാലും മേരിയെയും മേരിയുടെ മനോഹരമായ ചുരുളൻ മുടിയെയും പ്രേമിച്ചവർ ഇപ്പോൾ നിരാശരാണോ എന്തോ?