Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ഫിഗർ അനുഷ്ക ഷെട്ടിയുടെ യോഗ(ം)

Anushka അനുഷ്ക ഷെട്ടി

ഫിഗറു ഫിഗറു താൻ ഇതു സൂപ്പർ ഫിഗറു താൻ എന്ന തമിഴ് പാട്ട് ഓർമ വരും അനുഷ്ക ഷെട്ടിയുടെ ഫിഗർ കണ്ടാൽ. യോഗ ഇൻസ്ട്രക്ടറായിരുന്ന് പിന്നെ സിനിമയിലെത്തിയ ഈ സുന്ദരിയുടെ ഫിഗർ ഇങ്ങനെ ആയില്ലെങ്കിലേ അൽഭുതമുള്ളു. വെണ്ണ പോലെയുള്ള സ്കിൻ, ഒഴുകിക്കിടക്കുന്ന മുടി. സൗന്ദര്യത്തിന്റെ പൂർണതയാണെന്നു പറയാം മംഗലാപുരത്തുനിന്നുള്ള ഈ സുന്ദരി.

ഡയറ്റ്

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, അമിത കൊഴുപ്പ്, മധുരം ഒന്നും അനുഷ്ക തൊടില്ല. ബ്രെഡും തേനുമാണ് ഇഷ്ട ബ്രേക്ക് ഫാസ്റ്റ്. അഞ്ചു തവണയായാണു ഭക്ഷണം. പച്ചക്കറി, സാലഡ്, ഫ്രൂട്ട്സ്, ഫ്രൂട്ട് ജ്യൂസ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. എട്ടു മണിക്കു മുൻപേ ഡിന്നർ കഴിക്കും. കിടക്കുന്നതിനു മൂന്നു മണിക്കൂർ മുൻപേ ആഹാരം കഴിച്ചാൽ നല്ല ദഹനവും ഫിറ്റ്നസും ഉറപ്പിക്കാം.

Anushka അനുഷ്ക ഷെട്ടി

വർക്ക് ഔട്ട്

പഴയ യോഗ ഇൻസ്ട്രക്ടർക്ക് യോഗ കഴിഞ്ഞേ ഉള്ളൂ എന്തു ഫിറ്റ്നസും. ദിവസവും രാവിലെ യോഗ. ശരീരവും മനസും മാത്രമല്ല തിളക്കമുള്ള ചർമത്തിനും യോഗ തന്നെ വേണമെന്നാണ് അനുഭവം. യോഗ കൂടാതെ ജിമ്മിൽ വർക്ക് ഔട്ട് എപ്പോഴെങ്കിലും അരമണിക്കൂർ സമയം.

വെളളം, തേൻ

വെള്ളമാണ് അനുഷ്കയുടെ സൗന്ദര്യം. ദിവസം ആറു ലീറ്റർ വരെ വെള്ളം കുടിക്കും. ബ്രെഡും തേനും എന്നും കഴിക്കും. അതുകൊണ്ടെന്താ സ്കിൻ മൃദുവും തിളക്കമുള്ളതും. സൗന്ദര്യ സംരക്ഷണത്തിനായി കെമിക്കലുകളേയോ സൗന്ദര്യവർധക സാധനങ്ങളേയോ ആശ്രയിക്കുന്നില്ല അനുഷ്ക. വീട്ടിൽ തയ്യാറാക്കുന്ന ഫേസ് പായ്ക്കാണിടുന്നത്. കൈമുട്ടിലെ കറുപ്പു മാറ്റാൻ ചെറുപയർ പൊടിയും നാരങ്ങാനീരും ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്.

Anushka അനുഷ്ക ഷെട്ടി

ഹെയർ

ഒലിവ് ഓയിൽ, ആവണക്കെണ്ണ, കടുകെണ്ണ, വെളിച്ചെണ്ണ എന്നിവയാണ് അനുഷ്കയുടെ തലമുടി സുന്ദരമാക്കുന്നത്. ആഴ്ചയിലൊരിക്കൽ ചെയ്യുന്ന ഓയിൽ മസാജ് തലമുടിയെ ബലമുള്ളതും തിളക്കമുള്ളതുമാക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.