Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്തിയ ഷെട്ടി മേബെലൈൻ അംബാസഡർ

Athiya Shetty

ലോകത്തിലെ വലിയ കോസ്മെറ്റിക് ബ്രാൻഡുകളിലൊന്നായ മേബെലൈൻ ന്യൂയോർക്കിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് യുവനടി അത്തിയ ഷെട്ടിയെ നിയമിച്ചു. മേബെലൈന്റെ ഏറ്റവും പുതിയ സ്റ്റൈലും ട്രെൻഡുകളും അത്തിയ ഷെട്ടി ന്യൂയോർക്ക് ഫാഷൻ സര്‍ക്യൂട്ടിൽ മറ്റൊരു ബ്രാൻഡ് അംബാസഡറായ ആലിയ ഭട്ടിനൊപ്പം അവതരിപ്പിക്കും. കഴിഞ്ഞയാഴ്ച്ച ഡ‍ൽഹിയിൽ ആമസോൺ ഇന്ത്യ ഫാഷൻ വീക്കിൽ രോഹിത് ഗാന്ധിയും രാഹുൽ ഖന്നയും രൂപകൽപന ചെയ്ത നൂതന ഉൽപന്നനിര അത്തിയ ഷെട്ടിയും ആലിയ ഭട്ടും ചേർന്നാണെത്തിച്ചത്. മേബെലൈൻ ന്യൂയോര്‍ക്കിന് 129 രാജ്യങ്ങളിൽ സാന്നിധ്യം ഉണ്ട്. മേയ്ക് ഇറ്റ് ഫാഷൻ എന്നതാണ് കമ്പനിയുടെ പുതിയ മന്ത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.