Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിക്ക് തൊട്ടുപിന്നാലെ പ്രഭാസിന്റെ കിടിലൻ പെർഫൊമൻസ്‍!

Prabhas

ബ്രഹ്മാണ്ടചിത്രം ബാഹുബലിയുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഭാഷാഭേദമന്യേ ഹിറ്റുകൾ വാരിക്കൂ‌ട്ടുകയാണ് ഈ രാജമൗലി ചിത്രം. ബാഹുബലി എന്ന ഒരൊറ്റ ചിത്രം കൊണ്ട് താരപരിവേഷം ഏറ്റവും കൂടിയത് ബാഹുബലിയായി വന്ന പ്രഭാസിനാണ്. യോദ്ധാവിന്റെ രൂപത്തിലും ഭാവത്തിലും വന്നു പ്രഭാസ് പ്രേക്ഷകരെ കയ്യിലെടുക്കുക തന്നെ ചെയ്തു. ഇപ്പോൾ ദേ വീണ്ടും പ്രഭാസ് തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മഹിന്ദ്രയുടെ പുതിയ പരസ്യത്തിലും പ്രഭാസിന്റെ പെർഫോമൻസ് കിടിലൻ!

വമ്പൻ മൂല്യത്തിനാണ് മഹിന്ദ്ര പ്രഭാസിനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിരിക്കുന്നത്. പ്രഭാസിന്റെ ഹീറോ ഇമേജിനെ മുഴുവനായും പരസ്യത്തിൽ കൊണ്ടുവരാൻ മഹിന്ദ്ര ശ്രമിച്ചിട്ടുണ്ട്. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നയാളിൽ നിന്നും രക്ഷിക്കുകയാണ് പരസ്യനായകനായ പ്രഭാസ്. തന്റെ മഹിന്ദ്ര TUV300ൽ ചീറിപ്പാഞ്ഞു വന്നു കുട്ടിയെ രക്ഷിച്ചെടുക്കുന്നതാണ് പരസ്യത്തിന്റെ തീം. സംഭാഷണങ്ങൾ ഒന്നുമില്ലാത്ത പരസ്യത്തിന്റെ അവസാനം പ്രഭാസ് കൊച്ചുപയ്യനെ നോക്കി കണ്ണിറുക്കി കാണിക്കുന്നതാണ് ഏറ്റവും ഹൈലൈറ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.