Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമന്തയുടെ ഗ്ലാമർ രഹസ്യം ഔട്ട്!

Samantha സാമന്ത

സാമന്ത എങ്ങനെയാണ് ഇത്ര സുന്ദരിയായിരിക്കുന്നത് എന്ന് അസൂയപ്പെടാത്ത പെൺകുട്ടികളുണ്ടാവില്ല ദക്ഷിണേന്ത്യയിൽ. സാമന്തയുടെ ബ്യൂട്ടി, ഫിറ്റ്നസ് രഹസ്യങ്ങൾ അറിഞ്ഞ് അതുപോലായി തീരാൻ കൊതിക്കുന്നവരാണധികവും. സാമന്ത പ്രഭു എന്ന ദക്ഷിണേന്ത്യൻ താരറാണിയുടെ കൊതിപ്പിക്കുന്ന സ്‌ലിം ബോഡിയുടെയും തിളങ്ങുന്ന മുഖസൗന്ദര്യത്തിന്റെയും രഹസ്യം എന്തായിരിക്കും.

വർക്ക്ഔട്ട്

Samantha സാമന്ത

എത്ര വൈകിക്കിടന്നാലും നേരത്തെ ഉണർന്നു ജിമ്മിൽ പോകും. അക്കാര്യത്തിൽ ഒരു മടിയുമില്ല സാമന്തയ്ക്ക്. ഫിറ്റ്നസിനു വേണ്ടി മാത്രമല്ല വർക്ക് ഔട്ട്. ദിവസവും ചെയ്തില്ലെങ്കിൽ എന്തോ ഒരു കുഴപ്പം പോലെ. ഒരു തരം പാഷൻ എന്നും പറയാം. ഉൽ‌സാഹിയായ വിദ്യാർഥിയെപ്പോലെയാണ് വർക്ക്ഔട്ടിൽ സാമന്ത. പറഞ്ഞിരിക്കുന്ന സമയത്തിനും 15 നേരത്തെ എത്തും സാമന്ത ജിമ്മിൽ. രാവിലെ ഷൂട്ടിങ് ഉണ്ടെങ്കിൽ പുലർച്ചെ അഞ്ചിനെത്തി വർക്ക്ഔട്ട് ചെയ്യും. അതുകൊണ്ടെന്താ ദക്ഷിണേന്ത്യയിലെ ഏറ്റവും ഫിറ്റ് താരം സാമന്തയാണെന്ന് അൽപം അസൂയയോടെയേ ആരും പറയൂ.

നന്നായി വിയർക്കും വരെ വർക്ക് ഔട്ട് ചെയ്യുന്നതാണു രീതി. ശരീരത്തിലെ കൊഴുപ്പു നീക്കാൻ മാത്രമല്ല, തിളക്കമുള്ള സ്കിൻ സ്വന്തമാക്കാനും നല്ല എക്സർസൈസിനു കഴിയും. ദിവസവും വർക്ക്ഔട്ട് ചെയ്യുക. ധരാളം വെള്ളവും കുടിക്കുക. ശരീരത്തിലെ വിഷാംശവും അഴുക്കുമൊക്കെ നീങ്ങി സ്കിൻ തിളങ്ങും. ജിമ്മിൽ പോകാൻ സമയം കിട്ടിയില്ലെങ്കിൽ രാവിലെയും വൈകിട്ടും ചെറുതായി ജോഗിങ് ചെയ്യും.

ഡയറ്റ്

Samantha സാമന്ത

വണ്ണം വയ്ക്കുമോ എന്നു പേടിച്ച് പട്ടിണി കിടക്കാനൊന്നും സാമന്തയെ കിട്ടില്ല. ഇഷ്ടമുള്ളതെല്ലാം അമിതമാകാതെ കഴിക്കുന്നതാണു സാമന്തയുടെ രീതി. പ്രത്യേകം ശ്രദ്ധിക്കുന്നതു പ്രോട്ടീൻ ശരീരത്തിന് ആവശ്യത്തിനു കിട്ടുന്നുണ്ടോ എന്നു മാത്രമാണ്. ഇഷ്ടമുള്ളതെല്ലാം മിതമായി കഴിക്കുക. നന്നായി വർക്ക്ഔട്ട് ചെയ്യുക. ഇതാണു സാമന്തയുടെ രീതി. നട്സ്, ബദാം, സ്ട്രോബെറി, സാലഡ്, പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മീൻ എന്നിവയെല്ലാം അടങ്ങിയതാണു ഭക്ഷണം.

തമിഴ്നാടിന്റെ സ്വന്തം വിഭവങ്ങളായ ദോശ, ഇട, ഇഡ്ഡലി, പൊങ്കൽ, ഉപ്പുമാവ് തുടങ്ങിയതെല്ലാം കഴിക്കും. ഇറച്ചിയും മീനും നല്ല മസാല ചേർത്ത് ഉണ്ടാക്കിയാൽ ഭയങ്കര ഇഷ്ടം. ഉച്ചയ്ക്ക് ചോറും സാമ്പാറും കിട്ടിയാൽ സന്തോഷം. നെയ്യ് ചേർത്ത മധുരപലഹാരങ്ങളാണ് മറ്റൊരിഷ്ടം. രാവിലെയും വൈകിട്ടും ഫിൽറ്റർ കോഫി നിർബന്ധം. ഇഷ്ടഭക്ഷണത്തിനു മുൻപിൽ സാമന്ത ചിലപ്പോഴൊക്കെ ഒരു കൊച്ചുകുട്ടിയായി മാറും. ഇടനേരങ്ങളിൽ ശരീരം ഫ്രഷ് ആക്കാൻ ഫ്രൂട്ട് ജ്യൂസ്, പിന്നെ കരിക്കിൻ വെള്ളവും.

കോസ്റ്റ്യൂം

Samantha സാമന്ത

മികച്ച ഫിഗറിനു ചേരുന്ന വസ്ത്രങ്ങൾ കൂടി അണിയുമ്പോഴാണ സൗന്ദര്യം പൂർണമാകുന്നതെന്നാണു സാമന്തയുടെ തത്വം. ലൂസ് ആയതും ഡൾ ഷേഡും തീരെ ഇഷ്ടമില്ല. ശരീരത്തിനോടു ചേർന്നു കിടക്കുന്ന പ്ലസന്റ് നിറങ്ങളിലുള്ള സ്പോർട്ടിങ്, ക്ലാസി, ഫെമിനിൻ ഔട്ട്ഫിറ്റ്. ഇതൊക്കെയാണു സാമന്തയെ സുന്ദരിയാക്കുന്നത്. പിന്നെ സൺസ്ക്രീൻ ലോഷനും. അത് ബാഗിൽ എപ്പോഴും കാണും.

Your Rating: