Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങൾ

Madhuri

പരസ്യങ്ങളിലും സിനിമകളിലും ബോളിവുഡ് സുന്ദരിമാർ തകർത്തഭിനയിക്കുമ്പോൾ ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ ഇവർ ഇത്രമാത്രം സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന്? ഇനി ആലോചിച്ചു തല പുണ്ണാക്കേണ്ട.. അറിയാം ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യരഹസ്യങ്ങൾ..

മാധുരി ദീക്ഷിത്

Madhuri

തന്റെ നാച്യുറൽ ലുക്കിൽ മാറ്റം വരുത്തുന്ന ഒന്നിനോടും തീരെ താൽപര്യമില്ലാത്ത ആളാണു മാധുരി. ദിവസവും രണ്ടു നേരം മുഖം വൃത്തിയാക്കി സെറം പുരട്ടുന്നതു നിർബന്ധമാണ്. ടോണർ രാവിലെ മാത്രമേ ഉപയോഗിക്കാറുള്ളൂ. രാത്രിയിൽ നൈറ്റ് ക്രീം മസ്റ്റ്. തലമുടിയിൽ ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും എണ്ണ പുരട്ടും. ആവണക്കെണ്ണ, മയൊണൈസ്, പഴങ്ങൾ എന്നിവ ചേർത്ത ഹെയർപാക്കും ഉപയോഗിക്കും. ആഴ്ചയിൽ ആറു ദിവസവും വർക്ക്ഔട്ട് മുടങ്ങാതെ ചെയ്യും.

രേഖ

Rekha

ബോളിവുഡിലെ ന്യൂജെൻ നടിമാരിൽ പലരുടേയും റോൾ മോഡലാണു രേഖ. ക്ലെൻസിങ്, ടോണിങ്, മോയിച്യുറൈസിങ് മുടക്കാറില്ല. ചർമപ്രശ്നങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ കിടക്കുന്നതിനു മുൻപ് മേക്കപ്പ് പൂർണമായും കഴുകിക്കളയും. സ്പായും അരോമാതെറാപ്പിയും ചെയ്താൽ ചർമത്തിന്റെ ആരോഗ്യം വർധിക്കുമെന്നു രേഖയുടെ അനുഭവം. വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതാണു മുടിയുടെ സൗന്ദര്യരഹസ്യം. മുട്ടയും തേനും തൈരും ചേർത്ത ഹെയർപാക്ക് ആഴ്ചയിൽ ഒരു ദിവസം ഉപയോഗിക്കും. വെജിറ്റേറിയനായതിനാൽ ധാരാളം പച്ചക്കറികളും പഴങ്ങളും നട്ട്സും കഴിക്കും. വ്യായാമവും കൃത്യമായ ഉറക്കവും നിർബന്ധം.

പ്രിയങ്ക ചോപ്ര

Priyanka Chopra

അരിപ്പൊടിയും തേനും ചേർത്ത ഫേയ്സ് സ്ക്രബ്ബാണു പ്രിയങ്കയുടെ ഫേവറിറ്റ്. ചർമം മോയിച്യുറൈസ് ചെയ്യാനും തിളക്കം വർധിപ്പിക്കാനും തൈരു ചേർത്ത ഫേയ്സ്പാക്കുകളാണ് ഉപയോഗിക്കുന്നത്. രാത്രി കിടക്കുന്നതിനു മുൻപു വെളിച്ചെണ്ണ പുരട്ടി രാവിലെ കഴുകിക്കളഞ്ഞാൽ മുടിയുടെ ആരോഗ്യം വർധിക്കുമെന്നു പ്രിയങ്ക പറയുന്നു.

കത്രീന കൈഫ്

Katrina Kaif

കൃത്യമായ ഭക്ഷണവും ധാരാളം വെള്ളവുമാണു കത്രീനയുടെ ഫിറ്റ്നസ് രഹസ്യം. രാവിലെ എഴുന്നേറ്റാൽ ആദ്യം നാലു ഗ്ലാസ് വെള്ളം കുടിക്കും. ഗ്രീൻ ടീയും ഗ്രിൽഡ് ഫിഷുമാണ് ഫേവറിറ്റിസ്. ഹെയർ സ്പാ മാസത്തിൽ ഒന്ന് നിർബന്ധമാണ്. ബ്യൂട്ടി ഓയിൽസും മഡ് പാക്കും സ്ഥിരമായി ഉപയോഗിക്കും.

ഐശ്വര്യ റായ്

Aishwarya Rai

വെള്ളരിക്കാ ജ്യൂസാണ് ഐശ്വര്യയുടെ ഫേവറിറ്റ്. അരിപ്പൊടിയും തൈരും പാലും ചേർത്ത ഫേയ്സ്പാക്ക് സ്ഥിരമായി ഉപയോഗിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചൂടുവെള്ളത്തിൽ തേനും നാരങ്ങാനീരും ചേർത്തു കുടിക്കും.

കരീനാ കപൂർ

Kareena Kapoor

ആരോഗ്യകരമായ ഡയറ്റ്, നല്ല ഉറക്കം, കൃത്യമായ വ്യായാമം–ഇതു മൂന്നുമാണു കരീനയുടെ ബ്യൂട്ടി സീക്രട്ട്സ്. കെമിക്കലുകൾ അടങ്ങിയ ക്രീമുകളോ മേക്കപ്പ് സാധനങ്ങളോ ഉപയോഗിക്കാറില്ല. വെളിച്ചെണ്ണ, ആവണക്കെണ്ണ, ആൽമണ്ട് ഓയിൽ, ഒലീവ് ഓയിൽ എന്നിവ ചേർത്തു സ്ഥിരമായി മുടിയിൽ പുരട്ടി മസാജ് ചെയ്യും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.