Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെയർ സ്റ്റൈലിസ്റ്റിനു പാളി; ബിപാഷയുടെ മുഖം പൊള്ളി

Bipasha

സൗന്ദര്യ സംരക്ഷണത്തിൽ ആണുങ്ങളേക്കാൾ മുന്നിലാണ് പെണ്ണുങ്ങൾ. സിനിമാ നടിമാരുടെ കാര്യം പിന്നെ പറയുകയേ വേണ്ട. പാർലറുകളും ഫേഷ്യലുകളും ഇല്ലാതൊരു ജീവിതമില്ലവര്‍ക്ക്. ഇങ്ങനെ ഓമനിച്ചു കൊണ്ടു നടക്കുന്ന മുഖത്തൊരു പോറൽ പറ്റിയാല്‍പ്പോലും സഹിക്കാനാവില്ല. ബോളിവുഡ് സുന്ദരി ബിപാഷ ബസുവിന്റെ മുഖവും കൈകളും പൊള്ളിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാർത്തയാകുന്നത്. സംഗതി മറ്റൊന്നുമല്ല ബിപാഷയുടെ ഹെയർസ്റ്റൈലിസ്റ്റിന്റെ കയ്യിൽ നിന്നും മുടിയൊതുക്കുന്ന ചൂടേറിയ കവണ മുഖത്തേക്കു തെറിച്ചതാണ് പൊള്ളാൻ കാരണം.

Bipasha ബിപാഷയുടെ കയ്യും മുഖവും പൊള്ളിയ നിലയില്‍

ഹെയർസ്റ്റൈലിസ്റ്റിനു പറ്റിയ കയ്യബദ്ധത്തെ ചിത്രസഹിതമാണ് ബിപാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മുഖത്ത് ഒന്നിലേറെ പൊള്ളല്‍പാടുകളോടെ ഇന്നത്തെ ഷൂട്ടിനു തുടക്കമായി എന്നാണ് ബിപാഷ പറഞ്ഞത്. പക്ഷേ അല്‍പസമയത്തിനകം തന്നെ താരം ഫോട്ടോയും പോസ്റ്റും അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തുവെങ്കിലും സംഭവം അപ്പോഴേയ്ക്കും പാട്ടായിരുന്നു. വൈകാതെ തന്നെ ബിപാഷ തന്റെ ഹെയർ സ്റ്റൈലിസ്റ്റിനെ മാറ്റുകയും ചെയ്തുവെന്നാണു അറിയുന്നത്.