Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിയുടെ മനസു കീഴടക്കിയ ആ രാജകുമാരൻ ആര്?

Pearle Maney പേളി മാണി

ആടിത്തിമിർക്കാനൊരു വേദി. ആട്ടവും പാട്ടും കളിചിരികളുമെല്ലാമായി ഒരാഘോഷക്കാലം. വിധികർത്താക്കൾക്കും മത്സരാർഥികൾക്കും വേര്‍തിരികളില്ലാത്ത ഒരിടം. ഇണങ്ങിയും പിണങ്ങിയും ഒരു കുടുംബം പോലെ അവർ ചുവടിനൊപ്പം കൂട്ടുകൂടുകയാണ്. നൃത്തത്തെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷകരമായ വാർത്തയാണ് ഇപ്പോഴെത്തുന്നത്. മഴവിൽ മനോരമയിലെ എക്കാലത്തെയും ഹിറ്റായ ഡിഫോർ ഡാൻസ് സീസൺ 3 ഉടനെത്തുന്നു. ഇതുവരെ പോലയല്ലാ നിരവധി സസ്പെൻസും പരിഷ്കാരങ്ങളുമാണ് ഡി ത്രിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

പ്രേക്ഷകരെ ചിരിപ്പിക്കാനും അവരുടെ ഇഷ്ടങ്ങളറിഞ്ഞ് അവതരണമികവു പുലർത്താനുമായി ക്യൂട്ട് ബബ്ലി പേളി മാണിയ്ക്കൊപ്പം പുത്തൻ അവതാരകനെത്തുന്നു എന്നതാണ് ഏറ്റവും വലിയ സസ്പെൻസ്. സ്വപ്നത്തിൽ ഒരു ഗന്ധർവനെ പോലെ അവതരിച്ച് തന്റെ മനസു കീഴടക്കിയ ആളെന്നാണ് പുതിയ അവതാരകനെക്കുറിച്ചു പേളി തന്നെ പറയുന്നത്. പേളിയുടെ മനസു പിടിച്ചു കുലുക്കിയ ആ ഹോട്ട് ഹാൻസം ഗൈ ആരാണെന്നറിയണ്ടേ. കാത്തിരിക്കാം ആ രാജകുമാരനു വേണ്ടി . ‌

മാത്രമല്ല ഇനിയും വിശേഷങ്ങളുണ്ട്. നാട്യകലയുടെ തിളങ്ങും താരം ശോഭനയും ഇത്തവണത്തെ ഡിഫോർ ഡാൻസിനു മാറ്റു കൂട്ടാനെത്തുന്നുണ്ട്. നൃത്തത്തെ ആൺ-പെൺ എന്നീ വേര്‍തിരിവുകളില്ലാതെ ട്രാൻസ്ജെൻഡർമാർക്കു പങ്കെടുക്കാനുള്ള അവസരവും ഇത്തവണ മഴവിൽ മനോരമ ഒരുക്കുന്നുണ്ട്. ഡി ത്രീ ഒരുക്കുന്ന കാഴ്ച വിരുന്നുകൾക്കായി കണ്ണു നിറയെ കാത്തിരിക്കാം.

Your Rating: