Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈ വെയ്സ്റ്റ് ജീൻസിൽ തിളങ്ങി ദീപിക

Deepika Padukone

ഫാഷൻസെൻസ് കൂടുന്നതിനനുസരിച്ച് താഴേക്ക് ഉൗർന്നിറങ്ങിയ ജീൻസ് മുകളിലേക്കു തിരിച്ചുപോകുന്നു. ഹൈ വെയ്സ്റ്റിൽ നിന്ന് മിഡ് വെയ്സ്റ്റിലേക്കും പിന്നെ കഴിയുന്നത്ര ലോ വെയ്സ്റ്റിലേക്കും എത്തിയതോടെ ബോറടിച്ചു തുടങ്ങിയതിനാലാകണം സെലിബ്രിറ്റികൾ വീണ്ടും ഹൈ വെയ്സ്റ്റ് ജീൻസ് പുറത്തടെുത്തു തുടങ്ങിയിരിക്കുന്നു. ബോളിവുഡ് സൂപ്പർതാരം ദീപിക പദുക്കോൺ കഴിഞ്ഞയാഴ്ച്ച പികെയുടെവിജയാഘോഷ വേളയിൽ ഹൈ റൈസ് ജീൻസും അതിന്റെ അഴക് ഒട്ടും മറയ്ക്കാത്ത ടോപ്പുമണിഞ്ഞാണെത്തിയത്. മോസ്റ്റ് വാണ്ടഡ് നായികമാരിലൊരാൾ തുടങ്ങിവച്ചാൽ ഇനി ഗേൾസെങ്ങനെ മാറി നിൽക്കും. സ്ലിം ബ്യൂട്ടികൾക്ക് അരയഴകും കാലഴകും പൂർണമായി കാട്ടാൻ ഹൈ-റൈസ് നല്ലതാണെന്നാണ് ഫാഷൻ ഗുരൂസ് പറയുന്നത്. 1970കളിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ തുടങ്ങിയ ട്രെൻഡിന് അവിടങ്ങളിൽ ഇപ്പോഴും ആരാധകരേറെയാണ്. ഇന്ത്യയിൽ പക്ഷേ ഏതാനും വർഷമായി ‘ലോല’കൾക്കേ ജനപ്രീതിയുള്ളു. അതിന്റെ പേരിൽ നടക്കാത്ത സദാചാര വഴക്കില്ലതാനും. അത്തരം വഴക്കാളികൾക്കും ഇനി ആശ്വസിക്കാം. ജീൻസ് ഉയരുകയാണ് ബോസ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.